Saturday, 27th July 2024

നാട്ടുവൈദ്യത്തില്‍ വേദനസംഹാരിയായും കഫക്കെട്ടിനുള്ള ഉത്തമ പ്രതിവിധിയായും ഉപയോഗിക്കുന്നു. കൂടാതെ ഒരു വിഷസംഹാരികൂടിയാണിത്. ഗര്‍ഭിണികളില്‍ ഉദരസംബന്ധമായ വേദനകള്‍ നീക്കം ചെയ്യുന്നതിനും ലേപന ഔഷധമായും തായ്‌ബെര്‍ ഉപയോഗിക്കുന്നു. ഇലകള്‍ വിരേചന ഔഷധമായും ശ്വാസനാള സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കഷായമായും ഉപയോഗിക്കാം. ഇവയുടെ വേരുകളും സത്തും ഉപയോഗിച്ച് മുറിവുകളും സുഖപ്പെടുത്തുവാന്‍ സാധിക്കും. ഔഷധകലവറയായ തായ്‌ബെര്‍ രാമനേസിയ കുടുംബാംഗമാണ്. ഇന്ത്യന്‍ ജുജുബി അല്ലെങ്കില്‍ ചൈനീസ് ഡേറ്റ്‌സ് എന്ന പേരിലും അറിയപ്പെടുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇവ വിപണിയിലെത്തുക. 15 അടിവരെ ഉയരത്തില്‍ വളരുന്ന ഈ ചെടിയുടെ പഴങ്ങള്‍ക്ക് 200 ഗ്രാം വരെ തൂക്കം ലഭിക്കും. ബര്‍ ആപ്പിള്‍, ആപ്പിള്‍ പ്ലം, തായ്‌ബെര്‍ എന്നീ പേരുകളിലറിയപ്പെടുന്നു. ഇതിന്റെ ജന്മദേശം തായ്‌ലന്റാണ്. വിത്താണ് പ്രജനനത്തിന് ഉപയോഗിക്കുന്നതെങ്കിലും തണ്ടുകളുടെ കഷണങ്ങള്‍ പ്രജനനത്തിനായി ഉപയോഗിച്ചുവരുന്നു. 10 മുതല്‍ 12 സെ.മീ. നീളമുള്ള തണ്ടുകളാണ് നടുവാനായി ഉപയോഗിക്കുന്നത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് ഇവയുടെ തൈകള്‍ നടേണ്ടത്. ഒരേക്കറില്‍ 500 ചെടികള്‍ വരെ നടുവാന്‍ സാധിക്കും. 30 കിലോ ചാണകപ്പൊടി , 50 ഗ്രാം നൈട്രജന്‍, 50 ഗ്രാം ഫോസ്ഫറസ് എന്നിവ ഇളംപ്രായമായ ചെടികള്‍ക്ക് വളമായി നല്‍കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *