
മലയാളിയുടെ മനസ്സിലും മണ്ണിലും റംബൂട്ടാന്‍ വേരോടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. മറുനാടന്‍ പഴങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ റംബൂട്ടാന്‍ ആരോഗ്യവും ആദായവും ഒരുപോലെ പ്രദാനം ചെയ്യാന്‍ പര്യാപ്തമാണെന്ന് തെളിയിക്കുന്നതാണ് ഈ അടുത്തകാലത്തായി റംബൂട്ടാന്‍ കൃഷിയിലുണ്ടായ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ്. റംബൂട്ടാന്‍ വളര്‍ത്താന്‍ തുടങ്ങുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ഇതില്‍ ആണും പെണ്ണും വെവ്വേറെയുണ്ട് എന്നതാണ്. അതിനാല്‍ വിത്ത് മുളച്ചുണ്ടാകുന്ന തൈകള്‍ കൃഷിയ്ക്ക് ഉപയോഗിക്കരുത്. കൂടാതെ, വിത്തില്‍ നിന്നും ഉരുത്തിരിയുന്ന തൈകള്‍ പ്രകടമായ ജനിതക വ്യതിയാനം കാണിക്കുന്നതിനാല്‍ മാതൃവൃക്ഷത്തിന്റെ തനിപ്പകര്‍പ്പുകളല്ല. കേരളത്തിലെ ആദ്യകാല മുള്ളന്‍പഴ മരങ്ങളെല്ലാം ഇത്തരം മേന്മകുറഞ്ഞവ ആയതിനാലാണ് ഇവയുടെ പഴങ്ങള്‍ ഇപ്പോള്‍ സ്വീകാര്യമല്ലാതായിരിക്കുന്നത്. എന്നാല്‍ മേല്‍ത്തരം ലോകോത്തര ഇനങ്ങളായ എന്‍ 18, റോങ്‌റിയന്‍, സ്‌കൂള്‍ബോയ്, ബിന്‍ജായ് എന്നിവ അന്താരാഷ്ട്ര വിപണിയില്‍ ഏറെ ആവശ്യക്കാരുള്ളവയാണ്. മുകുളനം വഴി ഉരുത്തിരിച്ചെടുക്കുന്ന ഇത്തരം തൈകളുടെ വ്യാപകമായ കൃഷി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുത്തനുണര്‍വ്വ് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു.
Leave a Reply