Wednesday, 7th December 2022

അഴകും ആരോഗ്യവും ഒരു പോലെ പ്രധാനം ചെയ്യുന്ന ഒരു ഫലവര്‍ഗ്ഗമാണ് മാതളം. മാതള നാരങ്ങ എന്നാണ് വിളിക്കുന്നതെങ്കിലും ഈ പഴം നാരങ്ങാ കുടുംബത്തിലെ അംഗമല്ല. ഏറെ നാള്‍ ചീത്തയാവാതെ സൂക്ഷിച്ച് വെക്കാന്‍ പറ്റുമെന്ന പ്രത്യേകതയും ഈ പഴത്തിനുണ്ട്. ഇറാഖിലെ ഉര്‍ എന്ന പ്രദേശമാണ് മാതളത്തിന്‍റെ സ്വദേശം എന്ന് കരുതപ്പെടുന്നു. ഉറിലെ പഴം എന്നര്‍ത്ഥം വരുന്ന ഉറുമാന്‍ പഴം എന്നും മാതളത്തെ വിളിക്കുന്നു.
മഹാരാഷ്ട്രയിലും ഗുജറാത്തി ലും ഉത്തര്‍പ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തുവരുന്നു. കേരളത്തില്‍ മാതളം വര്‍ഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വര്‍ഷക്കാലത്താണ് കൂടുതല്‍ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടു കൂടാതിരിക്കുന്ന ഒന്നാണ് മാതളം.
ഊഷരമായ തരിശുനിലങ്ങളു ള്‍പ്പെടെ നല്ല നീര്‍വാര്‍ച്ചയുള്ള ഏതുമണ്ണിലും മാതളം വളരും. വരള്‍ച്ചയെ അതീജീവിക്കാന്‍ ശേഷിയുള്ള ഈ പഴവര്‍ഗത്തിന് ഇടത്തരം വരണ്ട കാലാവസ്ഥ യാണ് വളര്‍ച്ചക്കു അനുയോജ്യം. അന്തരീക്ഷ ഈര്‍പ്പം കൂടുതലുള്ള കാലാവസ്ഥ ഇല്ലാത്തതിനാല്‍ കേരളത്തില്‍ ഇതിന്‍റെ വാണിജ്യ കൃഷിക്കു പരിമിതികളുണ്ട്. ന്നഎാല്‍ വരണ്ടകാലാവസ്ഥ നിലവിലുള്ള പ്രദേശങ്ങളില്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാം. ശ്രദ്ധിച്ചു പരിപാലിച്ചാല്‍ ഒന്നോ രണ്ടോ മാതളച്ചെടികള്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താവുന്ന തെയുള്ളു. ആകര്‍ഷകമായ പൂക്കളും പഴങ്ങളും ഉല്‍പാദിപ്പിക്കു അലങ്കാരച്ചെടിയായി പൂന്തോട്ടത്തി ലും ഇത് നടാം. 25 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ള കാലാവസ്ഥയാണ് ഇതിന് നല്ലത്. നമ്മുടെ കാലാവസ്ഥയില്‍ ഇല പൊഴിയുന്ന സ്വഭാവമുള്ള മാതളം രണ്ടുമുതല്‍ നാലുമീറ്റര്‍ വരെ ഉയരത്തില്‍ വളരും.
മാതള ചെടിയുടെ പ്രത്യേകത
അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ വരെ മാതള ചെടി വളരുന്നു. താഴെ നിന്നുതന്നെ ശിഖരങ്ങള്‍ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവും ഉള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതല്‍ അഞ്ചു വരെ പൂക്കള്‍ കാണപ്പെടുന്നു. പൂക്കള്‍ വലുതും ആകര്‍ഷണം നിറഞ്ഞതുമാണ്. ഫലങ്ങള്‍ തവിട്ടു കലര്‍ന്ന ചുവന്ന നിറത്തി ലായിരിക്കും. മാതളപ്പഴത്തിന് നല്ല കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളില്‍ വിത്തുകള്‍ നിറഞ്ഞിരിക്കുന്നു. വിത്തുകള്‍ രസകരമായ പള്‍പ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പള്‍പ്പാണ് ആഹാരയോഗ്യമായ ഭാഗം.
വിവിധ ഇനങ്ങള്‍
ഇന്ത്യയില്‍ സാധാരണ കാണാ റുള്ളത് രണ്ടിനങ്ങളാണ് – വെളു ത്തതും ചുവന്നതും. വെളുത്ത ഇനത്തിന്‍റെ കുരുവിന് കടുപ്പം കുറയും. നീരിനു കൂടുതല്‍ മധുരവും. പുളിപ്പ് കൂടുതലുള്ള ഒരു ഇനം മാതളം ഹിമവല്‍ സാനുക്കളില്‍ വളരുന്നുണ്ട്. ഇതിന്‍റെ കുരു ഉണക്കി പുളിക്ക് പകരം ഉപയോഗിച്ചു വരുന്നു.
ഔഷധ ഗുണങ്ങള്‍
ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുര്‍ വേദാചാര്യന്‍മാര്‍ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തില്‍ ഇത് ആമാശയവീക്കവും ഹൃദയസംബ ന്ധമായ വേദനയും മാറ്റാന്‍ ഉപയോഗിച്ചു പോന്നിട്ടുണ്ട്. അതി സാരത്തിനും വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്. ഈ അവസ്ഥകളില്‍ മാതളച്ചാര്‍ കുടിക്കാന്‍ നല്‍കിയാല്‍ വയറിള ക്കം കുറയുകയും ശരീരക്ഷീണം കുറയുകയും ചെയ്യും.
മാതളത്തോടോ പൂമൊട്ടോ ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും അതിസാരരോഗങ്ങള്‍ക്കെതിരെ ഫലവത്താണ്. മാതളപ്പഴത്തിന്‍റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോള്‍ ദാഹം മാറാന്‍ സേവിച്ച് പോരുന്നു. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന സര്‍ബത്ത് മൂത്രതടസ്സം, മൂത്രാ ശയ വീക്കം, ദഹനസംബന്ധമാ യും ആസ്തമയോടും അനുബന്ധി ച്ചുണ്ടാകുന്ന പനി എന്നിവ മാറാന്‍ കുടിക്കുന്നുണ്ട്.
ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടു ണ്ടാകുന്ന ചൊറിച്ചില്‍ മാറാന്‍ മാതളത്തോട് കറുപ്പ് നിറമാകുന്ന തുവരെ വറുത്ത ശേഷം പൊടിച്ച് എണ്ണയില്‍ കുഴച്ച് പുരട്ടുന്നത് ഫലപ്രദമാണ്. മാതളം കഴിക്കു ന്നതിലൂടെ ഗര്‍ഭിണികളിലെ ശര്‍ദ്ദിയും വിളര്‍ച്ചയും ഒരു പരിധിവരെ മാറ്റാം. മാതളത്തിന്‍റെ കുരുക്കള്‍ പാലില്‍ അരച്ച് കുഴമ്പാ ക്കി സേവിക്കുന്നത് കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച് കളയാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു. മാതളത്തിലുള്ള നീരോക്സീകാ രികള്‍ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.

Leave a Reply

Leave a Reply

Your email address will not be published.