
കോവയ്ക്ക പോഷകസമ്പന്നമാണ്. ശരീരത്തിന് കുളിര്‍മയേകും. കായ്കള്‍ പച്ചയായും പാകം ചെയ്‌തോ ഉപയോഗിക്കാം. അടുക്കളത്തോട്ടത്തിലും വേലികളിലും പന്തലിട്ട് കോവല്‍ കൃഷിചെയ്യാം. 35 സെ.മീ. നീളത്തില്‍ മുറിച്ച കഷണങ്ങള്‍, 45 സെ.മീ. നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് കാലിവളവും കമ്പോസ്റ്റുമിട്ട് നടുന്നതാണ് ഉത്തമം. സൂര്യപ്രകാശമുള്ള സ്ഥലമാണ് നടുവാനായിട്ട് തിരഞ്ഞെടുക്കേണ്ടത്. നന നിര്‍ബന്ധമാണ്. കൂടുതലായി കോവല്‍ തൈകള്‍ നടുകയാണെങ്കില്‍ രണ്ട് കുഴികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം വേണം. 45 ദിവസംകൊണ്ട് പൂവിടും. സാധാരണയായി വിളവെടുപ്പ് കഴിഞ്ഞാല്‍ വെട്ടിനിര്‍ത്തേണ്ടതാണ്. മൂന്ന് വര്‍ഷംവരെ ഒരു തൈയില്‍ നിന്നും കായ്കള്‍ ലഭിക്കും. നമ്മുടെ എല്ലാ വീടുകളിലും കോവല്‍ കൃഷി ചെയ്യുന്നത് നല്ലതാണ്.
Leave a Reply