Tuesday, 17th June 2025

കേരളത്തിലെ അനുകൂല കാലാവസ്ഥയില്‍ ഒക്‌ടോബറില്‍ പുഷ്പിച്ച് തുടങ്ങുകയും ഫെബ്രുവരി അവസാനം വരെ വിളവെടുക്കുകയും ചെയ്യുന്ന പഴമാണ് ചെറിമോയ. വിദേശവര്‍ഗ്ഗചെടിയായ ഇത് ആത്തയുടെ വര്‍ഗത്തില്‍പ്പെട്ടതാണ്. ജാതിപോലെ പന്തലിച്ച് നന്നായി വളരുന്ന ചെറിമോയ തൈകള്‍ നട്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ പുഷ്പിക്കും. അനുകൂല കാലാവസ്ഥയില്‍ 100 മുതല്‍ 250 വരെ പഴങ്ങള്‍ ഒരു മരത്തിലുണ്ടാകും. ഒരടി വീതിയും നീളവും താഴ്ചയുമുള്ള കുഴികളെടുത്ത് ചാണകവും കമ്പോസ്റ്റും നിറച്ചശേഷം മേല്‍മണ്ണിട്ട് മൂടിയശേഷമാണ് തൈകള്‍ നടേണ്ടത്. കൂടുതല്‍ ചൂടേല്‍ക്കാതിരിക്കാന്‍ തണല്‍ നല്‍കേണ്ടതുണ്ട്. വേനല്‍ക്കാലത്ത് ആവശ്യത്തിന് നനയും നല്‍കേണ്ടതാണ്. വര്‍ഷത്തില്‍ ഒരുപ്രാവശ്യം ജൈവവളം നല്‍കേണ്ടതും ഗുണമേന്മയുള്ള തൈകളാണെങ്കില്‍ മൂന്നാം വര്‍ഷം കായ്ച്ചുതുടങ്ങും. 20 വര്‍ഷംവരെ വിളവ് ലഭിക്കുന്ന ചെടിയാണ് ചെറിമോയ.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *