Monday, 9th March 2026

ആയുര്‍വേദത്തില്‍ പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, അമിത രക്തസമ്മര്‍ദ്ദം എന്നിവയ്‌ക്കെതിരെ കൂവളം ഉപയോഗിക്കുന്നു. നാരകത്തിന്റെ കുടുംബത്തില്‍പെട്ട ഈ വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം എയ്ഗ്ള്‍ മാര്‍മെലോസ് എന്നാണ്. 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈമരത്തിന്റെ ശാഖകളിലും ഉപശാഖകളിലും കട്ടിയുള്ള മുള്ളുകളുണ്ട്. ഇതിന്റെ പഴം പുഡ്ഡിംഗ്, ജ്യൂസ് എന്നിവ ഉണ്ടാക്കാന്‍ ഉത്തമമാണ്. കൂവളത്തിന്റെ വേര്, തൊലി, ഇല, കായ് ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. മലബന്ധമകറ്റാന്‍ കൂവളത്തിന്റെ കായ് അത്യുത്തമമാണ്. കായ് ഉണക്കിപ്പൊടിച്ച് ഹെല്‍ത്ത് ടീ എന്ന പേരില്‍ വിപണിയില്‍ ലഭ്യമാണ്. വയറിളക്കം, അതിസാരം, പെപ്റ്റിക് അള്‍സര്‍ എന്നിവയ്ക്ക് ഇതിന്റെ പഴം നല്ലതാണ്. വിത്ത് മുളപ്പിച്ചും തണ്ട്, വേര് എന്നിവ മുറിച്ചും , ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് എന്നിവ നടത്തിയും കൂവളം നട്ടുവളര്‍ത്താം. ഏപ്രില്‍-മെയ് മാസങ്ങളിലാണ് വിളവെടുക്കുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *