
വിദേശ പഴങ്ങള്‍ – തെലുങ്കാനയില്‍ നിന്ന് വിരുന്നെത്തിയ ട്രോപ്പിക്കല്‍ മുസംബി
ഇതൊരു വടക്കേ ഇന്ത്യന്‍ പഴമാണ് തെലുങ്കാനയില്‍ നിന്നാ ണ് കേരളത്തിലേക്കെത്തിയത്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നന്നായി വളരുന്ന ഫലവര്‍ഗ്ഗ ചെടിയാണ് ട്രോപ്പിക്കല്‍ മുസംബി. നാരക വര്‍ഗ്ഗങ്ങളില്‍ ഏറ്റവും നീര് കൂടിയതും മധുരമുള്ളതുമായ നാരങ്ങാഇനമാണ് ഇത്. വേനലി നെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. എന്നാല്‍ മഴക്കാലത്തും ഫലത്തി ന് മധുരം കുറയുന്നില്ല. ജനുവരി മാസത്തില്‍ ചെടികളെല്ലാം ഒരുമിച്ച് പുഷ്പിക്കുന്നതിനാല്‍ തോട്ടം കാണാനും നല്ലൊരു ഭംഗിയാണ്. പ്രത്യേക ശ്രദ്ധയോ പരിചരണമോ ആവശ്യമില്ലാത്ത ഒരിനം തയ്യാണ് ട്രോപ്പിക്കല്‍ മുസംബി. ബഡ് ചെയ്ത ഹൈബ്രീഡ് തയ്കളാണ് നടാന്‍ ഉത്തമം. തൈ ഒന്നിന് 500 രൂപമുതലാണ് വില.
Leave a Reply