Friday, 19th April 2024
Asaibery from Brazil

വിദേശ പഴങ്ങള്‍ – ബ്രസീലുകാരുടെ സൂപ്പര്‍ പഴം : അസായ്ബറി

ബ്രസീലുകാരുടെ സൂപ്പര്‍ പഴം എന്നറിയപ്പെടുന്ന അസായ്ബറി യാണ് ഇവിടെ പ്രചരിപ്പിക്കപ്പെടേ ണ്ട മറ്റൊരിനം. ഈ ഇനത്തിനും ചെടിനട്ട് നാല് വര്‍ഷത്തിനുള്ളില്‍ ഫലം ലഭിച്ചുതുടങ്ങും. ഏറ്റവും കൂടുതല്‍ പോഷകമൂല്യങ്ങള്‍ അടങ്ങിയ ഫലമായതിനാലാണ് ഇതിന് ഡിമാന്‍റ് കൂടുതലുള്ളത്. ബ്രസീലിയന്‍ ഇനമാണ് അസായ് ബറി. ചെടി ഒന്നിന് 500 രൂപ മുതല്‍ 1500 രൂപവരെ വിലയുണ്ട്. ഒരു വീട്ടില്‍ രണ്ട് അസായ്ചെടികളെ ങ്കിലും ഉണ്ടെങ്കില്‍ ആ വീട്ടിലെ കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതും അവര്‍ രോഗപ്രതി രോധശേഷി ഉള്ളവരുമായിരിക്കും. ഒരു അസായ് ചെടിയില്‍ നിന്ന് 150 പഴങ്ങള്‍ വരെ കിട്ടും. സമീകൃത പ്രോട്ടീന്‍ ഗുണങ്ങളടങ്ങിയ ഈ പഴത്തിന് സെല്‍ഫ് ലൈഫ് കുറവായതിനാല്‍ പഴത്തിന്‍റെ കാലാവധി കഴിഞ്ഞാല്‍ ജ്യൂസായും ഉപയോഗിക്കാം. ജ്യൂസിനാണ് പോഷകാംശം കൂടുതലുള്ളത്. ദിവസേനയുള്ള പോഷക പാനീയമായി ബ്രസീലുകാര്‍ ഇതിനെ ഉപയോഗിക്കുന്നു. തോട്ടത്തിലും വീടിനു ചുറ്റുമുള്ള പൂന്തോട്ട ത്തിലും അലങ്കാരവൃക്ഷമായും അസായ്ബറി നടാം. നാല്‍പത് വര്‍ഷം വരെ ഫലം ലഭിക്കും. ഒരു കുലയില്‍ തന്നെ ധാരാളം ഫലം ഉണ്ടാകുമെന്നുള്ളതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. ഓരോ തവണയും കായ് കഴിഞ്ഞാല്‍ തുടര്‍ച്ചയായി പുഷ്പിച്ചുകൊണ്ടേ യിരിക്കും. കുരു മുളപ്പിച്ചാണ് തൈകള്‍ തയ്യാറാക്കുന്നത്. ഡോള്‍ഫ് ഇനത്തില്‍പെട്ട തൈകളാണ് നടാനുത്തമം. ചെടി ഒന്നിന് 400 രൂപ മുതലാണ് വില.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *