വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍) പാസ്സായ വിദ്യാര്‍ഥികള്‍ക്കായി വെള്ളായണി കാര്‍ഷിക കോളേജ് ഫിനിഷിങ് സ്‌കൂള്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. നൈപുണ്യ വികസന അടിസ്ഥാനത്തില്‍ ഊന്നിയുള്ള പരിശീലനത്തിലൂടെ വിദ്യാര്‍ഥികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷികകോളേജില്‍ സംഘടിപ്പിക്കുന്ന പരിശീലനത്തിന് ശേഷം രണ്ടു മാസത്തെ അപ്രന്റീസ് പരിശീലനവും ഉണ്ടായിരിക്കും. പരിശീലനപരിപാടി തികച്ചും സൗജന്യമാണ.് താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പോടു കൂടിയുള്ള അപേക്ഷ അസ്സോസിയേറ്റ് പ്രൊഫസര്‍ ആന്‍ഡ് ഹെഡ്, ട്രെയിനിങ് സര്‍വീസ് സ്‌കീം, കാര്‍ഷികകോളേജ്, വെള്ളായണി-695522 എന്ന വിലാസത്തില്‍ ഡിസംബര്‍ 5 നുമുമ്പായി സമര്‍പ്പിക്കേണ്ടതാണ്.
Tuesday, 3rd October 2023
Leave a Reply