എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരം എസ്.എഫ്.എ.സി കേരള മുഖേന രൂപീകരിച്ച മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന പെരിന്തല്‍മണ്ണ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 25-35 പ്രായപരിധിയിലുളള എം.ബി.എ/അഗ്രി ബിസിനസ് മാസ്റ്റേഴ്‌സ് ഡിഗ്രി, ബി.എസ്.സി/ ബി.ടെക്ക് അഗ്രി/വെറ്ററിനറി/ ബി.എഫ്.എസ്.സി/ഗ്രാമീണ വികസനം/ മറ്റ് വിഷയങ്ങളില്‍ ബിരുദം ഉളളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ബയോഡേറ്റയോടൊപ്പം perinthalmannafpcltd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8075611914 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Saturday, 10th June 2023
Leave a Reply