Tuesday, 19th March 2024

നീര ഹല്‍വ: നാളികേര വിപണിയിലെ പുതിയ താരം
ആനി ഈപ്പന്‍
(കെമിസ്റ്റ്, സിഡിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,
സൗത്ത് വാഴക്കുളം, ആലുവ)

നാളികേരത്തില്‍ നിന്നുള്ള ഏറ്റവും പുതിയ മൂല്യവര്‍ധിത ഉത്പ്പന്നമാണ് നീര ശര്‍ക്കര ചേര്‍ത്ത ഹല്‍വ. നീരയില്‍നിന്നുള്ള ശര്‍ക്കര ചേര്‍ക്കുന്നതിനാല്‍, കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ യഥേഷ്ടം ഉപയോഗിക്കാവുന്ന മധുര പലഹാരമാണ് ഇത്. നാളികേര ബോര്‍ഡിന്‍റെ വാഴക്കുളത്തുള്ള സിഐടി യിലാണ് ഇതിന്‍റെ നിര്‍മ്മാണ വിദ്യ വികസിപ്പിച്ചെടുത്തത്. ഇന്ന് ബോര്‍ഡിന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന തിരുക്കൊച്ചി, കൈപ്പുഴ കമ്പനികളും ചങ്ങനാശേരി ഫെഡറേഷനുമാണ് ഇപ്പോള്‍ നീര ഹല്‍വ വ്യാവസായികാടിസ്ഥനത്തില്‍ നിര്‍മ്മിച്ച് വിപണിയില്‍ ഇറക്കിയിട്ടുള്ളത്. ഓര്‍ഡറുകള്‍ക്ക്:
തിരുകൊച്ചി കമ്പനി: 9447875053
കൈപ്പുഴ കമ്പനി: 9847295360
ചങ്ങനാശേരി ഫെഡറേഷന്‍: 9447104862

ആവശ്യമായ സാധനങ്ങള്‍
പച്ചരി പൊടിച്ചത് – 1 കി.ഗ്രാം
മൈദ – 250 ഗ്രാം
നീര ശര്‍ക്കര/പാനി – 3 കി.ഗ്രാം
തേങ്ങാപ്പാല്‍ – 4 തേങ്ങയുടെത്
നെയ്യ് – 250 ഗ്രാം
വെളിച്ചെണ്ണ – 500 ഗ്രാം
കശുവണ്ടിപരിപ്പ് – 250 ഗ്രാം
ജീരകം പൊടിച്ചത് – 2 ടീസ്പൂണ്‍
ചുക്കു പൊടിച്ചത് – 2 ടീ സ്പൂണ്‍
ഏലക്ക പൊടിച്ചത് – 1 ടീസ്പൂണ്‍
പാചക രീതി
നാളികേരത്തിന്‍റെ ഒന്നാം പാലും രണ്ടാം പാലും പ്രത്യേകം പിഴിഞ്ഞെടുക്കുക.
നീര ശര്‍ക്കര പാനിയാക്കി അരിപ്പൊടി, മൈദ രണ്ടാം പാല്‍ എന്നിവ ചേര്‍ത്ത് കട്ട ഇല്ലാതെ കുഴയ്ക്കുക.
അടി കട്ടിയുള്ള ഉരുളിയില്‍ ഈ അരിപ്പൊടി ശര്‍ക്കര പാനി കൂട്ട് അടുപ്പില്‍ വച്ച് ഇളക്കുക
ഇടയ്ക്ക് ഒന്നാം പാല്‍ അല്പം ചേര്‍ക്കുക.
ഈ മിശ്രിതം കുറുകുമ്പോള്‍ കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് വീണ്ടും ഇളക്കുക
അണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്തെടുക്കുക.
വറുത്ത അണ്ടിപ്പരിപ്പ്, ചുക്ക്, ജീരകം, ഏലക്കാ പെടികള്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക.
വെളിച്ചെണ്ണയും നെയ്യും അല്പാല്പമായി ചേര്‍ത്ത് ഇളക്കുക. കുറെ സമയം കഴിയുമ്പോള്‍ മിശ്രിതം കട്ടിയായി ഉരുളിയില്‍ നിന്ന് വേര്‍പെട്ടു വരും.
വീണ്ടും നന്നായി ഇളക്കുക. എണ്ണ പൂര്‍ണ്ണമായും ഹലുവയില്‍ നിന്ന് പാത്രത്തിലേയ്ക്ക് കിനിഞ്ഞു കഴിയുമ്പോള്‍ പരന്ന ഒരു പാത്രത്തിലേയ്ക്ക് ഹല്‍വ മാറ്റി തണുക്കാന്‍ അനുവദിക്കുക.
കഷണങ്ങളാക്കി മുറിച്ച് ഉപയോഗിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *