
ഇലുമ്പിയെ സ്വന്തമാക്കാം
എ.വി.നാരായണന്‍
(റിട്ട. അഗ്രികള്‍ച്ചര്‍ ഓഫീസര്‍, കരിവെള്ളൂര്‍, കണ്ണൂര്‍)
കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍ഗോഡ്, കര്‍ണ്ണാടക സം സ്ഥാനത്തും ധാരാളമായി കണ്ടു വരുന്നതും ഉപയോഗിച്ച് വരുന്ന തുമാണ് ഇലുമ്പി. തടിയിലും കമ്പുകളിലും കായ്കള്‍ അലങ്കാര വസ്തുക്കളെപ്പോലെ തൂങ്ങിക്കി ടക്കുന്ന ഇലുമ്പിയുടെ ജډദേശം മൊളക്കാസിലാണ്. പുളിഞ്ചിക്ക ഏകദേശം 10 മീ. ഉയരമുണ്ടാ കുമെങ്കിലും പൂഴി പ്രദേശത്ത് 5 മീ. താഴെ പന്തലിച്ച് കിടക്കുന്ന നിത്യഹരിത സസ്യമാണിത്. രോഗകീടങ്ങള്‍ കുറവ്, ഇംഗ്ലീഷില്‍ ബിലിംബി എന്ന് ശ്സ്ത്രീയനാമം. അവെരോഹ, ബിലിംബി, ഇരുമ്പ ന്‍പുളി, ഒര്‍ക്കാപ്പുളി, പുളിഞ്ചിക്ക, ചെമ്മീന്‍പുളി, ചിലംബിപ്പുളി, കൊയക്കപ്പുളി, ഞെലന്‍പുളി എന്നീ പേരുകളില്‍ അറിയപ്പെ ടുന്നു. വടക്കന്‍ കേരളത്തില്‍ ഇതിന്‍റെ പ്രയോഗം കുറവാണ്. വിത്തില്‍ നിന്നും, കമ്പുകള്‍ നട്ടും, ഒട്ടിക്കല്‍, മുകുളതം തുടങ്ങിയ രീതിയിലൂടെയും തൈകള്‍ ഉണ്ടാ ക്കാം. എന്നാല്‍ വിത്താണ് നല്ലത്. വലിയ ചെടികളുടെ ചുവട്ടില്‍ തന്നെ ധാരാളം തൈകള്‍ ഉണ്ടാ കും. ഇത് കവറുകളിലേക്ക് മാറ്റി ആവശ്യസ്ഥലത്ത് നടാം. ഇത് എല്ലാ കാലത്തും കായ്ക്കുന്നതാ യി കാണുന്നു. വടക്കന്‍ കേരള ത്തില്‍ ഇതിന്‍റെ ഉപയോഗം ജനങ്ങള്‍ക്ക് അറിവില്ലാതെ കായ് കള്‍ നശിച്ചുപോകുന്ന സ്ഥിതിയാ ണ്. ഏറ്റവും കൂടുതല്‍ പുളിരസം അടങ്ങിയതാണ്. ഇതില്‍ ജീവകം ബി,സി, ഇരുമ്പ് എന്നിവ അടങ്ങി യിട്ടുണ്ട്. ഉഷ്ണമേഖലയാണ് വളരാന്‍ പറ്റിയത്. ഇതുകൊണ്ട് അച്ചാറിന്, മത്സ്യകൃഷി, പുളിങ്ക റിക്ക്, ഉപ്പിലുടുന്നതിന് നീര് എടുത്തുവച്ച് ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യാം. ഇലുംബിക്കായ മുറിക്കാതെ ഉപ്പിലിട്ട് അതിന്‍റെ നീര് 20 മില്ലി എടുത്ത് വെള്ളം ചേര്‍ത്ത് നേര്‍പ്പി ച്ച് ദിവസവും കഴിക്കുന്നത് കൊഴുപ്പ് കുറക്കാന്‍ സഹായിക്കും. വൈന്‍ ഉണ്ടാക്കാനും ഉപയോഗി ക്കുന്നു. വിലുംബിയുടെ വറവ് ഒന്ന് പരീക്ഷിക്കാം. 500 ഗ്രാം പറിച്ചെ ടുത്ത കായകള്‍ നീളത്തില്‍ മുറിച്ച് ചെറുചൂടുവെള്ളത്തില്‍ ഉപ്പ് കലര്‍ത്തി 1 മണിക്കൂര്‍ വെക്കുക. ശേഷം അത് പിഴിഞ്ഞെടുക്കുക. സവാള അരിഞ്ഞതും തേങ്ങ ചിരികിയതും പച്ചമുളക് 3 എണ്ണം അരിഞ്ഞതും കൂടി കടുകും, എണ്ണയും, കറിവേപ്പിലയും, വറ്റല്‍ മുളകും ചേര്‍ത്ത വറവില്‍ മുകളില്‍ പറഞ്ഞ സാധനങ്ങള്‍ ഇട്ട് നല്ലവണ്ണം ഇളക്കി യോജിപ്പിച്ച ശേഷം നേര്‍പ്പിച്ചതില്‍ 10 മിനുട്ട് അടച്ചുവെച്ചശേഷം എടുത്ത് ഉപയോഗിക്കാം.
* കായ – 500 ഗ്രാം (നീളത്തില്‍ മുറിച്ചത്)
* തേങ്ങ – 1 കപ്പ് (ചിരകിയത്) + വെളുത്തുള്ളി 2 എണ്ണം
* പച്ചമുളക്, ഇഞ്ചി – 3 എണ്ണം
* വറവ് – കടുക്, വറ്റല്‍മുളക്, കറിവേപ്പില, എണ്ണ ആവശ്യ ത്തിന്
കടുക് പൊട്ടുമ്പോള്‍ ഇലിമ്പന്‍ പുളിയും 1 മുതല്‍ 5 വരെയുള്ള സാധനങ്ങള്‍ ഇട്ട് നല്ലവണ്ണം ഇളക്കി അടച്ചുവെ ക്കുക. 10 മിനിട്ടിന് ശേഷം ഉപയോഗിക്കാം.
അച്ചാര്‍
അച്ചാറും ഇലിമ്പന്‍കൊണ്ട് ഉണ്ടാക്കാം. കായകള്‍ വട്ടത്തില്‍ അരിഞ്ഞ് ഉപ്പും മഞ്ഞളും പുരട്ടി വെക്കുക.
* എള്ളെണ്ണ് – 50 മില്ലി
* പച്ചമുളക് – 2 എണ്ണം
* ഇഞ്ചി – 1
* അച്ചാര്‍പൊടി – 25 ഗ്രാം (1 കപ്പ് വെള്ളത്തില്‍ കലക്കിയത്)
എള്ളെണ്ണ അല്ലെങ്കില്‍ കടുകെണ്ണ ചീനച്ചട്ടിയില്‍ കടുക്, കറിവേപ്പില, വറ്റല്‍മുളക്, ഇവ ചേര്‍ത്ത് ചൂടില്‍ വെക്കുന്നു. കടുക് പൊട്ടുമ്പോള്‍ പച്ചമുളക്, ഇഞ്ചി അരിഞ്ഞതും വറവില്‍ ഇടുക, വെള്ളത്തില്‍ കലര്‍ത്തിവെച്ച അച്ചാര്‍പൊടി നല്ലവണ്ണം തിളച്ചു വരുന്നതുവരെ ഇളക്കുക. ചൂട് കുറച്ചശേഷം ഉപ്പ് പുരട്ടിയ ഇലുമ്പി കഷ്ണങ്ങള്‍ ഇട്ട് നല്ലവണ്ണം ഇളക്കി താഴെവച്ച് ഉപയോഗിക്കാം.
ഇതിന്‍റെ ഇല ചെറിയതോ തില്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാനും, രക്താതിസാരം, വ്രണങ്ങള്‍ എന്നിവയ്ക്ക് ഇതിന്‍റെ നീര് ഉപയോഗിക്കാം. ഇലകള്‍ അരച്ച് ചൊറിച്ചില്‍, നീര് വെക്കല്‍ എന്നിവയ്ക്ക് ശമനമുണ്ടാക്കുന്ന ലേപനമാക്കാം. കായകൊണ്ടുള്ള അച്ചാര്‍ അധികകാലം നിലനില്‍ ക്കില്ല. വൃക്കരോഗികള്‍ ഈ പുളി ഉപയോഗിക്കരുത്. അസിഡിറ്റി ചിലരില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കു ന്നതായും പറയപ്പെടുന്നു.
ചെമ്പരത്തി പൂവിന്‍റെ കളര്‍ എടുത്തതിന് ശേഷമുള്ള വയലറ്റ് നിറത്തിലുള്ള ബാക്കിയും മുകളില്‍ വറവ് ശരിപ്പെടുത്തി യതില്‍ ഇട്ട് വറുത്തെടുത്താല്‍ നല്ല കളറും സ്വാദും ഉണ്ടാകും.
വൈന്‍
* കോയക്ക പുളി – 500 ഗ്രാം
* പഞ്ചസാര – ആവശ്യത്തിന്
* ഈസ്റ്റ് – 1 ടീസ്പൂണ്‍
* ഗോതമ്പ് – 50 ഗ്രാം
* വെള്ളം – 1 ലിറ്റര്‍ (തിളപ്പി ച്ചാറ്റിയത്)
* ഗ്രാമ്പു/കറവപ്പട്ട – 5 എണ്ണം
കഴുകിയെടുത്ത പുളി ഭര ണിയിലാക്കി അതില്‍ പഞ്ചസാ രയും, ഗോതമ്പ്, ഈസ്റ്റ്, ഗ്രാമ്പു/കറുവപ്പട്ട വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ത്തശേഷ 20 ദിവസം വെക്കുക. അതിന്‍റെ വായ തുണികൊണ്ട് മൂടിവെക്കണം. ദിവസവും ഇളക്കിക്കൊടുക്കേ ണ്ടതാണ്. 21ാം ദിവസം എടുത്ത് പിഴിഞ്ഞ് ചാര്‍ അരിച്ചെടുത്ത് കുപ്പികളില്‍ സൂക്ഷിക്കുക. 25 ദിവസത്തിന് ശേഷം ഉപയോഗി ക്കാവുന്നതാണ്. കളര്‍ വേണ മെങ്കില്‍ 1 ടീസ്പൂണ്‍ പഞ്ചസാര വറുത്ത് പൊടിച്ചിടുക. നല്ല കളര്‍ കിട്ടും.
Leave a Reply