
ഐസ്‌ക്രീം, മിഠായി എന്നിവയിലൂടെ നമുക്ക് സുപരിചിതമാണ് സ്‌ട്രോബറി. സ്‌ട്രോബറിയുടെ രുചി കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിദേശീയനായ സ്‌ട്രോബെറിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് യൂറോപ്യന്മാരാണ്. കടുത്ത ചൂടും മഴയും സ്‌ട്രോബറി കൃഷിക്ക് ചേര്‍ന്നതല്ല. ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സട്രോബറികള്‍ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പൂനെ കേന്ദ്രീകരിച്ച് സ്‌ട്രോബറിയിനങ്ങളും ചൂട് തരണം ചെയ്യുമെങ്കിലും അതിവര്‍ഷം പൊതുവെ ഹാനികരമായിട്ടാണ് കണ്ടുവരുന്നത്. റോസിന്റെ വംശത്തില്‍പ്പെട്ട സ്‌ട്രോബെറി തറയില്‍ പറ്റിയാണ് വളരുന്നത്.
ചുവപ്പില്‍ നിറഞ്ഞ മധുരം
കൂര്‍ക്കയുടെ ഇലയുടെ ആകൃതിയില്‍ മൂന്നു പത്രങ്ങളോടുകൂടിയതാണ് ഇല. ഇലയുടെ മുകളില്‍ മൃദുവായ രോമങ്ങള്‍ ധാരാളമുണ്ടാകും. പകലിന്റെ ദൈര്‍ഘ്യം കുറയുമ്പോഴാണ് സാധാരണ സ്‌ട്രോബറി പൂക്കാറുള്ളത്. സീസണില്‍ പതിനഞ്ചു മുതല്‍ മുപ്പതുവരെ പഴങ്ങള്‍ ലഭിക്കും. ചിലയിനങ്ങളില്‍ ആദ്യം ഉണ്ടാകുന്ന പൂക്കള്‍ കൊഴിച്ചുകളയുന്നത് കനത്ത വിളവ് ഉണ്ടാക്കാന്‍ സഹായകമാണ്. പൂ വിരിഞ്ഞ് ദിവസത്തിനുള്ളില്‍ അത്യാകര്‍ഷകമായ ചുവപ്പു നിറത്തോടുകൂടിയ സ്‌ട്രോബെറി പഴുത്തു പാകമാകുന്നു. അന്തരീക്ഷത്തിലെ താപനില കൂടുന്നതനുസരിച്ച് പാകമാകാനുള്ള സമയവും കുറഞ്ഞുവരും. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങില്‍ സ്‌ട്രോബെറി വള്ളി വീശിവളരുന്നു. മധുരക്കിഴങ്ങുപോലെ വളരുന്ന ഈ അവസരത്തില്‍ ഓരോ മൂട്ടില്‍ നിന്നും വേരിറങ്ങി കൊച്ചു ചെടികള്‍ ഉണ്ടാകുന്നു. ഇത്തരം ചെടികളെ ഉടന്‍തന്നെ പറിച്ചുമാറ്റണം. ജൂണ്‍ മാസത്തില്‍ മഴ തുടങ്ങി പറിച്ചുനടുന്ന ചെടികള്‍ ഓഗസ്റ്റ് സെപ്തംബറോടുകൂടി പുഷ്പിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്.
വള്ളിത്തല മുറിച്ചെടുത്ത കഷണങ്ങളാണ് നടീല്‍വസ്തു. ടിഷ്യൂകള്‍ച്ചര്‍ തൈകളും ലഭ്യമാണ്. വിത്ത് മുളപ്പിച്ചും നടാം. കിളച്ചൊരുക്കിയ മണ്ണില്‍ വാരങ്ങളെടുത്ത് തൈകള്‍ നടണം. ട്രൈക്കോഡെര്‍മ ചേര്‍ത്ത ചാണകപ്പൊടി ഒരു കിലോ ച. മീറ്ററിന് എന്ന തോതില്‍ നല്‍കുന്നതു നന്ന്. ഹൈറേഞ്ച് കാലാവസ്ഥയില്‍ വര്‍ഷം മുഴുവന്‍ കൃഷിയിറക്കാമെങ്കിലും ഏപ്രില്‍ മെയ് മാസങ്ങളാണ് ഏറ്റവും നല്ലത്. വൈക്കോല്‍കൊണ്ട് പുതയിടാം. പോളിത്തീന്‍ ഷീറ്റ് വിരിക്കുന്നതുവഴി കായ് ചീയല്‍ സാധ്യത കുറയ്ക്കാം. ഹെക്ടറിന് ജൈവവളങ്ങള്‍ 20 ടണ്‍, രാസവളങ്ങള്‍, നൈട്രജന്‍ 50 കിലോ, ഫോസ്ഫറസ് 40 കിലോ, പൊട്ടാഷ് 20 കിലോ എന്നിവ നല്‍കാനാണ് ശുപാര്‍ശ. വേനല്‍ക്കാലത്ത് വെള്ളം തുള്ളിനന രീതിയില്‍ നല്‍കണം. ഏപ്രില്‍ നട്ടാല്‍ സെപ്തംബറില്‍ പൂവിടും. തേനീച്ച നല്ല പരാഗണ സഹായിയാണ്. വിളവെടുപ്പ് 2-3 ദിവസം ഇടവിട്ട്. ഒരു ചെടിയില്‍ നിന്ന് 20-30 പഴങ്ങള്‍
വളരെ പ്രയോജനപ്പെടുന്ന ഒരു അറിവാണ്. നന്ദി.