Thursday, 20th January 2022

അനിൽ ജേക്കബ് കീച്ചേരിയിൽ

ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്കായ കോട്ടയം കടുത്തുരുത്തി യിലെ ആയാംകുടി മാംഗോ മെഡോസ് ലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു.
പ്രവാസിയായ കടുത്തുരുത്തി കളപ്പുര ക്കല്‍ നെല്ലിക്കുഴി എന്‍.കെ.കുര്യന്‍ എന്ന കാര്‍ഷിക (സിവില്‍) എഞ്ചിനീയര്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്ത്യയിലും വിദേശത്തുമായി മരം തേടി അലഞ്ഞാണ് ലോകത്തിലെ ആദ്യത്തെ അഗ്രികള്‍ച്ചര്‍ തീം പാര്‍ക്കായ മാംഗോ മെഡോസില്‍ പുതിയൊരു ജൈവ -സസ്യലോകം സൃഷ്ടിച്ചത്.
4800 ഓളം സസ്യജനുസുക്കള്‍, 700 വൃക്ഷയിനങ്ങള്‍, 146 ഇനം പച്ചക്കറികള്‍, 101 ഇനം മാവുകള്‍, 21 ഇനം പ്ലാവുകള്‍ , 39 തരം വാഴകള്‍, 25 ഇനം വളര്‍ത്തുപക്ഷി മൃഗാദികള്‍ എന്നിവയെ ഇവിടെ സംരംക്ഷി ക്കുന്നു, ജൈവ ആവാസ വ്യവസ്ഥയിലെ കണ്ണികളായി വളരുന്നു. കുര്യന്‍ ഈ ജൈവപറുദ്ദീസ ഒരുക്കാന്‍ ആയുസ്സിന്റെ പകുതിയോളം ചിലവഴിച്ച സമ്പാദ്യമായ 107 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു.
കേരളീയ ഹൈന്ദവ ആചാരപ്രകാരം വളരെ പ്രാധാന്യമുള്ളതാണ് മീനൂട്ട്. മാംഗോ മെഡോസിലെ എല്ലാ കുളത്തിലും ധാരാളം മീനുകള്‍ ഉണ്ട്. 4.5 ഏക്കര്‍ സ്ഥലം ആദ്യം വാങ്ങിയപ്പോള്‍ കുര്യന്‍ തുടങ്ങിയ ത് മീന്‍ വളര്‍ത്തലാണ്. അവധിക്ക് നാട്ടിലെത്തുമ്പോള്‍ പാടത്ത് മീന്‍ കൊയ്ത്ത് കാണാന്‍ പോകുമായിരുന്നു. കെട്ടി നില്‍ക്കുന്ന പാടത്തെ വെള്ളം വറ്റിച്ചാണ് കരാറുകാര്‍ മീന്‍ പിടിച്ചിരുന്നത്. വലിയ മീനുകള്‍ മാര്‍ക്കറ്റില്‍ വിറ്റ ശേഷം ചെറിയ മീനുകളെ കൊന്ന് ഉണക്കി ജൈവവള കമ്പനികള്‍ക്കും തീറ്റക്കും വേണ്ടി വില്‍ക്കുകയായിരുന്നു അവരുടെ രീതി. അവിടെ ചെന്ന് വലിയ ബാരലില്‍ മീന്‍ കുഞ്ഞുങ്ങളെ വാങ്ങി തന്റെ കുളത്തില്‍ നിക്ഷേപിക്കും. അവധി കഴിഞ്ഞ് ഗള്‍ഫില്‍ പോയി തിരിച്ചു വരുമ്പോഴേക്കും ഈ മീനുകളെല്ലാം പെറ്റ് പെരുകിയിട്ടുണ്ടാവും .എങ്കിലും അടുത്ത വര്‍ഷവും ഇത് തന്നെ ചെയ്യും. അങ്ങനെ വര്‍ഷങ്ങള്‍കൊണ്ട് ലക്ഷക്കണക്കിന് മത്സ്യസമ്പത്തുള്ള കലവറയാക്കി മാംഗോ മെഡോസിനെ മാറ്റിയെടുത്തു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ യും ജൈവ ആവാസ പ്രവിശ്യകള്‍ക്ക് പുറമേ, ഗല്‍ഫ് രാജ്യങ്ങള്‍, ഈജിപ്റ്റ്, ഇസ്രായേല്‍, ലബനന്‍ എന്നീ രാജ്യങ്ങളി ലും സസ്യലോകം തേടി ഒരു ലക്ഷം കിലോമീറ്ററിലധികം കുര്യന്‍ സഞ്ചരിച്ചു കഴിഞ്ഞു. ഇവിടെ ഒരു പുതിയ ജൈവലോ കം ആദ്യം സൃഷ്ടിക്കപ്പെട്ടു. പിന്നെ ആ ലോകം വിപുലമാക്കി. വളര്‍ന്നു വലുതായ പ്പോള്‍ ഭൂമിയിലെ പറുദീസ തേടി അലയു ന്നവര്‍ ആ പുതിയ ലോകേത്തക്ക് ,അല്ല , ഏദന്‍ തോട്ടത്തിലേക്ക്, കാവുകളും കടവുകളും പക്ഷികളും പൂമ്പാറ്റകളുമുള്ള സ്വര്‍ഗ്ഗീയ അനുഭൂതിയിലേക്ക് , വന്നു തുടങ്ങി.
മാതൃകാ സംരംഭകന്‍ മാത്രമല്ല ചെയ്യുന്ന കാര്യങ്ങളില്‍ അര്‍പ്പണത്തോടെ , ത്യാഗത്തോടെയാണ് ഈ ആശയത്തെ പ്രാവര്‍ത്തീകമാക്കുന്നത്. ജീവിതകാലമത്ര യും താന്‍ സമ്പാദിച്ചതൊക്കെ നമുക്ക് നഷ്ടമാകുന്ന ദിനം മുന്നില്‍ വന്നുപ്പെട്ടാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ? മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയെന്ന് മനസ്സിലാകുന്ന നിമിഷം പിന്നീടുള്ളത് ഭ്രാന്തമായ അവസ്ഥയായിരിക്കും. നാട്ടിലും വീട്ടിലും താന്‍ അപമാനിതനാകുന്നു എന്നു കൂടി ആയാലോ? തുടര്‍ന്നുള്ള ചിന്തകളും പ്രവര്‍ത്തികളും ഒരിക്കലും ഓര്‍ക്കാന്‍ പോലും പറ്റാത്തതായിരിക്കും. രണ്ടര പതിറ്റാണ്ടു കൊണ്ട് മണലാരണ്യ ത്തില്‍ വിയര്‍പ്പൊഴുക്കി നേടിയ നൂറ് കോടിയോളം രൂപ കടലിലെ കായം പോലെ ഇല്ലാതാകുന്ന ഒരവസ്ഥയുണ്ടായി രുന്നു കുര്യന്.
സൗദി അറേബ്യയിലും ദുബായിലുമാ യി 1995 മുതല്‍ ജോലി ചെയ്തും ബിസിനസ് നടത്തിയും നേടിയ നാല്പത് കോടി രൂപ കടുത്തുരുത്തിയിലെ ബാങ്ക് അക്കൗണ്ടില്‍ സ്ഥിര നിക്ഷേപമാണ് എന്‍.കെ. കുര്യന്‍ സ്വന്തം നാട്ടില്‍ ഒരു സംരംഭം തുടങ്ങാന്‍ ആലോചിച്ചത്. എല്ലാവരെയും വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്നു മനസ്സ് നിറയെ .ഇത്രയും കോടിയുടെ സ്ഥിര നിക്ഷേപമു ള്ളതിനാല്‍ ആവശ്യത്തിന് വേണ്ട തുക ബാങ്കില്‍ നിന്ന് വായ്പ കിട്ടുമെന്ന് പ്രതീക്ഷിച്ചു. നിക്ഷേപം കൂടി കൊണ്ടിരു ന്നപ്പോള്‍ ചിരിച്ചുകൊണ്ട് സ്വീകരിച്ചവര്‍ വായ്പയുടെ കാര്യം വന്നപ്പോള്‍ മുഖത്തെ ഭാവം മാറ്റി.. അങ്ങനെ നാട്ടിലെ എല്ലാ ബാങ്കുകളെയും സമീപിച്ചു. ഒടുവില്‍ സ്ഥലം ഈട് നല്‍കി 13 കോടി രൂപ വായ്പ നല്‍കാന്‍ കൊശമറ്റം ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനം തയ്യാറായി. വായ്പയെടുത്ത പണം കൊണ്ട് മാംഗോ മെഡോസിന്റെ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടേയിരുന്നു. വലിയ സംരംഭമായതി നാല്‍ പിന്നെയും കോടികള്‍ ആവശ്യമായി വന്നു. അങ്ങനെയാണ് കെ.എഫ്.സി.യെ വായ്പക്കായി സമീപിക്കുന്നതും ബാങ്കുക ള്‍ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി വായ്പ നിഷേധിക്കുന്നതും .13 കോടി രൂപയുടെ വായ്പക്ക് 25 ലക്ഷം രൂപയാണ് മാനേജര്‍ കൈക്കൂലി ചോദിച്ചത്. കൊടു ക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും സമയത്ത് പണം കിട്ടാത്തതിനാല്‍ പണികള്‍ മുടങ്ങി. ആ ഇടക്കാണ് ഒരു ടി. വി പരിപാടിയുടെ ഷൂട്ടിങ്ങിനായി ജയ്ഹിന്ദ് ചാനലില്‍ നിന്ന് രണ്ട് പേര്‍ വന്നത്. അഭിമുഖത്തിനിടെ സാമ്പത്തിക പ്രശ്നങ്ങളും ബാങ്ക് മാനേജര്‍ക്ക് കൈക്കൂലി കൊടുക്കാത്തതിനാല്‍ വായ്പ കിട്ടാത്ത കാര്യവും സൂചിപ്പിച്ചു. അവര്‍ അത് വലിയ വാര്‍ത്തയാക്കി. മറ്റ് മാധ്യമങ്ങളും ഏറ്റെടു ത്തു. പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെ ടുകയും ധനകാര്യ മന്ത്രി പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തങ്കിലും മന്ത്രിയുടെ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു.
ജോലികളെല്ലാം മുടങ്ങിയത് നാട്ടില്‍ പാട്ടായതോടെ ആകെ നിരാശയായിരുന്നു മനസ്സ് നിറയെ. പണം കൊടുക്കാനുള്ളവ രോട് അവധി പറഞ്ഞ് മടുത്തു. സ്വപ്നങ്ങ ളെല്ലാം അവസാനിപ്പിക്കാന്‍ മാനസികമാ യി തയ്യാറെടുത്തു. കൊശമറ്റത്തിലെ വായ്പ കുടിശ്ശികയായി 18 കോടിയിലെ ത്തി. മറ്റുള്ളവര്‍ പണം തിരിച്ചു ചോദിച്ചു സ്ഥിരമായി വീട്ടിലേക്ക് വരാന്‍ തുടങ്ങി. മുമ്പില്‍ ഒന്നുകില്‍ മരണം അല്ലങ്കില്‍ നാട് വിടല്‍. രണ്ടിനും മനസ്സ് വരുന്നില്ല. നട്ട് നനച്ച് കണ്ണിലുണ്ണിയായി വളര്‍ത്തിയ ചെടികളെയും മരങ്ങളെയും വിട്ട് പോകാന്‍ മനസ്സ് അനുവദിച്ചില്ല. എങ്കിലും പണം കൊടുക്കാനുള്ളവരുടെ മുമ്പില്‍ തല്‍കാല ത്തേക്കെങ്കിലും രക്ഷപ്പെടണം. ആ ‘ മുങ്ങലി’ന്റെ ഭാഗമായി ഭാര്യയെയും മൂന്ന് മക്കളെയും കൂട്ടി വൈക്കം പാലേക്കരയിലു ള്ള ഫിഷ് ഫാം കാണാന്‍ പോയി. ആ മുങ്ങല്‍ യാത്രയാണ് ജീവിതത്തില്‍ വലിയ യാത്രയായത്. കാരണം അവിടെ വരുന്ന സഞ്ചാരികളുടെ എണ്ണവും മീന്‍ വളര്‍ത്തി കൊണ്ട് എങ്ങനെ ജീവിതവിജയം നേടാമെന്നതിന്റെ ചിന്തയും മനസ്സില്‍ ഉയരുന്നത് അവിടെ വച്ചാണ്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയതു മുതല്‍ എല്ലാ ദിവസവും തോട്ടത്തിലെത്തും. അവക്ക് വെള്ളമൊഴിക്കും. അവയോട് സംസാരി ക്കും. സങ്കടങ്ങള്‍ പറയും .ചിലപ്പോള്‍ ഈ പയ്യാരം അര്‍ദ്ധരാത്രി വരെ നീളും. എല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്ന് തോന്നുമ്പോ ഴും ഇവിടുത്തെ മരങ്ങള്‍ അവരോട് ചേരാന്‍ കാതില്‍ മന്ത്രിക്കുന്നതു പോലെ, കുര്യന്‍ പറയുന്നു.
കേന്ദ്ര കൃഷി മന്ത്രി മാംഗോ മെഡോസി ലെത്തിയതും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദന സന്ദേശമയച്ചതും വലിയ പ്രോത്സാഹനമായാണ് കുര്യന്‍ കാണുന്ന ത്.സര്‍ക്കാരിന്റെ യാതൊരു സഹായവും കൈപ്പറ്റാതെ കൃഷിക്കും കാര്‍ഷിക-ജൈവ വൈവിധ്യ മേഖലയിലെ പഠനത്തിനും ജീവിതം ത്യജിച്ച കുര്യന് ഇതിനോടകം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു കഴിഞ്ഞു.
ഏറ്റവും നല്ല പരിസ്ഥിതിപ്രവര്‍ത്തകനുള്ള യു.പി.വേര്‍ഡ്‌സ് അച്ചീവര്‍ അവാര്‍ഡാണ് ഏറ്റവും ഒടുവില്‍ കുര്യനെ തേടിയെത്തിയിരിക്കുന്നത്. സെപ്തംബര്‍ 22ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും. ബിസ്‌ഗേറ്റ് എന്റര്‍പ്രണര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ ഡ്, ശ്രീലങ്കയുടെ സ്റ്റാര്‍ ഏഷ്യ അവാര്‍ഡ് തുടങ്ങിയവയൊക്കെയാണ് ഇതിനോടകം ലഭിച്ച പ്രമുഖ പുരസ്‌ക്കാരങ്ങള്‍

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *