മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതി തുടരുന്നതിനാല്‍ നെല്ലില്‍ ഓലചുരുട്ടിപ്പുഴുവിനെ കാണാന്‍ സാധ്യതയുണ്ട്.
ഇവയെ നിയന്ത്രിക്കുന്നതിനായി ഒരു ഏക്കര്‍ പാടശേഖരത്തിന് 2 സിസി ട്രൈക്കോഗ്രമ്മ കാര്‍ഡ് ചെറു കഷ്ണങ്ങളായി മുറിച്ചു വയലിന്റെ പല ഭാഗത്ത് ഓലയുടെ അടിഭാഗത്തായി കുത്തിവെക്കുക. അല്ലെങ്കില്‍ 2 മില്ലി ക്വിനാല്‍ഫോസ് ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചു തളിക്കുക.…
മഴക്കാലത്ത് അന്തരീക്ഷ ആര്‍ദ്രത കൂടുന്നതുമൂലം മഞ്ഞളില്‍ ഇലകരിച്ചില്‍ രോഗം, ഇഞ്ചിയില്‍ ഫില്ലോസ്റ്റിക്റ്റ, ഇലപ്പുളളിരോഗം എന്നിവ കാണാന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച ചെടികള്‍ പിഴുത് നശിപ്പിക്കുക. മുന്‍കരുതലായി രണ്ട് മില്ലി ഹെക്‌സാകൊണാസോള്‍ (കോണ്‍ടാഫ്), ഒരു മില്ലി പ്രൊപ്പികൊണാസോള്‍(റ്റില്‍റ്റ്), രണ്ട് ഗ്രാം സാഫ്, രണ്ട്ഗ്രാം കോപ്പര്‍ഓക്‌സിക്ലോറൈഡ് (ബില്‍ടോക്‌സ്/ബ്ലൂ കോപ്പര്‍), രണ്ട് ഗ്രാം കോപ്പര്‍ ഹൈഡ്രോക്‌സഡ്, ഒരു ഗ്രാം കാര്‍ബെന്‍ഡാസിം …
വെള്ളപ്പൊക്കകെടുതിയില്‍ വളര്‍ത്തു മൃഗങ്ങളെ നഷ്ടമായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പ്രളയ മേഖലയില്‍ പാല്‍ ഉത്പാദനത്തില്‍ കുറവ് വന്നവര്‍ക്ക് നേരത്തെ അളന്ന പാലിന്റെ 40 ശതമാനം തുക ഉടനെ തന്നെ വിതരണം ചെയ്യും. ഇന്‍ഷ്വര്‍ ചെയ്ത കന്നുകാലികള്‍ക്ക് ക്ലെയിം വരുന്ന പക്ഷം എത്രയും വേഗം ഇന്‍ഷ്വറന്‍സ് …
ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി 2021-22 ലെ ‘ക്ഷീരസഹകരണ സംഘങ്ങള്‍ക്കുളള ധനസഹായം’ പദ്ധതി പ്രകാരം ക്ഷീരസംഘങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പു വരുത്തുന്നതു ലക്ഷ്യമിട്ട് മാനേജീരിയല്‍ ധനസഹായം നല്‍കുന്നു. 2020-2021 വര്‍ഷം 250 ലിറ്ററില്‍ താഴെ ശരാശരി പ്രതിദിന സംഭരണം ഉളള ക്ഷീരസംഘങ്ങള്‍ക്ക് പ്രസ്തുത ധനസഹായ പദ്ധതിയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ക്ഷീരസംഘം സെക്രട്ടറി, പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റ് എന്നിവര്‍ക്ക് വേതനം …
തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 45 ദിവസം പ്രായമായ അത്യുല്‍പാദനശേഷിയുള്ള ബി.വി 380 ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കുഞ്ഞൊന്നിനു 160 രൂപയാണ് വില. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് നേരിട്ട് വന്ന് വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 9400483754 എന്ന ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണിമുതല്‍ 5 മണിവരെ ബന്ധപ്പെടുക.…
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍ നഴ്‌സറി പരിപാലനത്തില്‍ പരിശീലനം നല്‍കുന്നു. മികച്ച നടീല്‍വസ്തുക്കളുടെ ഉത്പാദനത്തിനുള്ള വിവിധ പ്രജനനമാര്‍ഗങ്ങള്‍, നഴ്‌സറിപരിപാലനം എന്നിവയിലുള്ള പരിശീലനം ഒക്‌ടോബര്‍ 25, 26 തീയതികളില്‍ കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.…
ഭിന്നശേഷിക്കാര്‍ക്കുള്ള 6 മാസത്തെ ഹോര്‍ട്ടികള്‍ച്ചര്‍തെറാപ്പി പരിശീലനപരിപാടിക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. പന്ത്രണ്ടാംക്ലാസ്സ് പൂര്‍ത്തീകരിച്ച 18 വയസ്സിനു മുകളിലുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ അപേക്ഷിക്കേണ്ടതാണ്. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കമ്മ്യൂണിറ്റി സയന്‍സ് കാര്‍ഷികകോളേജ്, വെള്ളായണി – 695522 എന്ന വിലാസത്തില്‍ അപേക്ഷയും ബയോഡാറ്റയും ഈ മാസം 25-ന് (25/10/2021ന്) രാവിലെ 9.30 …
കര്‍ഷകര്‍ക്ക് കാര്‍ഷിക പ്രശ്‌നങ്ങള്‍ ശാസ്ത്രജ്ഞരുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം വേങ്ങേരി സന്ദര്‍ശിക്കുക. 23.10.2021 രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ കര്‍ഷകര്‍ക്ക് സസ്യങ്ങളുടെ കേടുവന്ന ഭാഗവുമായോ വ്യക്തമായ ഫോട്ടോയുമായോ സര്‍വകലാശാല സെന്റര്‍ സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2935850 …