Friday, 26th April 2024

ക്ഷീരകര്‍ഷകര്‍ക്കായി രണ്ടു ദിവസത്തെ ക്ലാസ്‌റൂം പരിശീലന പരിപാടി

Published on :

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ ക്ലാസ്‌റൂം പരിശീലന പരിപാടി ഈ മാസം 22,23 തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഈരയില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. താല്‍പര്യമുളളവര്‍ ഈ മാസം 21-ന് മുമ്പായി 9495445536 എന്ന നമ്പരില്‍ …

ഹോര്‍ട്ടികള്‍ച്ചര്‍തെറാപ്പി പരിശീലനപരിപാടിക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

Published on :

ഭിന്നശേഷിക്കാര്‍ക്കുള്ള 6 മാസത്തെ ഹോര്‍ട്ടികള്‍ച്ചര്‍തെറാപ്പി പരിശീലനപരിപാടിക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. പന്ത്രണ്ടാംക്ലാസ്സ് പൂര്‍ത്തീകരിച്ച 18 വയസ്സിനു മുകളിലുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ അപേക്ഷിക്കേണ്ടതാണ്. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കമ്മ്യൂണിറ്റി സയന്‍സ് കാര്‍ഷിക കോളേജ്, വെള്ളായണി – 695522 എന്ന വിലാസത്തില്‍ അപേക്ഷയും ബയോഡാറ്റയും ഈ മാസം 25-ന് (25/10/2021ന്) 9.30 …

തെങ്ങു ചങ്ങാതിക്കൂട്ടം-പരിശീലന പരിപാടി

Published on :

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ “തെങ്ങു ചങ്ങാതിക്കൂട്ടം” എന്ന വിഷയത്തില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ കര്‍ഷകര്‍ക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യത്തെ ബാച്ചില്‍ 20
പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ കൃഷി വിജ്ഞാന കേന്ദ്രവുമായി 9400483754 എന്ന ഫോണ്‍
നമ്പരില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ബന്ധപ്പെടുക.…

പഴങ്ങളും പച്ചക്കറികളും സംസ്‌കരിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുളള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷ്യ സംസ്‌കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്‌കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. പാവല്‍, വെണ്ട, പയര്‍ തുടങ്ങിയ പച്ചക്കറികള്‍ കൊണ്ടുളള കൊണ്ടാട്ടങ്ങള്‍, പൊടികള്‍, വിവിധതരം അച്ചാറുകള്‍, ജാം, പഴം ഹല്‍വ, ചില്ലി സോസ്, തക്കാളി സോസ് തുടങ്ങിയ വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ …