കൃഷിയുടെ ഒന്നാം പാഠം തുടങ്ങേണ്ടത് സ്വന്തം വീട്ടുവളപ്പില്‍ നിന്നു തന്നെയാണ്. പത്തുസെന്റ് സ്ഥലമെങ്കിലും ഉണ്ടെങ്കില്‍ മികച്ചൊരു കര്‍ഷകനായി മാറാമെന്നാണ് കാര്യങ്ങള്‍ തെളിയിക്കുന്നത്. ഇതുവരെ അത്തരമൊരു കാര്യം ആലോചിച്ചിട്ടില്ലെങ്കില്‍ ഇനിയെങ്കിലും ആലോചിച്ചു തുടങ്ങാം. കൃഷി എന്നുപറഞ്ഞാല്‍ വന്‍തോതിലുള്ള കൃഷിയല്ല. ചെറിയ മുതല്‍മുടക്കില്‍ വലിയ ലാഭം പ്രതീക്ഷിക്കാനല്ല. മറിച്ച് അടുക്കളയില്‍ വിഷരഹിതമായ ഭക്ഷണം എത്തിക്കാനുള്ള സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്താനും …
ജൈവകൃഷി ഇന്ന് ജീവിതത്തിന്റെ ഭാഗമാണ് കര്‍ഷകര്‍ക്ക്. അത്രമാത്രം അത് കാര്‍ഷികമേഖലയുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരും സംഘടനകളും മത്സരിക്കുന്നത്. ജൈവകൃഷിയ്ക്ക് പ്രത്യേക രീതികളുണ്ട്. അത് മണ്ണ് അറിഞ്ഞ് ചെയ്യേണ്ടതാണ്. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മണ്ണൊരുക്കിയാണ് ജൈവകൃഷി തുടങ്ങേണ്ടത്. ചരല്‍ ഇല്ലാത്ത നല്ല പശിമയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. …
തടത്തിലെ നന
ചുവട്ടില്‍ നിന്നും 2 മീറ്റര്‍ അകലത്തില്‍ തുറന്നുവച്ചിട്ടുള്ള തടത്തിലേക്ക് ചാലുകള്‍ വഴിവെള്ളമെത്തിക്കുന്ന രീതിയാണിത്. നാട്ടില്‍ ഏറ്റവും പ്രചാരമുള്ള രീതി ഇതായിരുന്നു. എന്നാല്‍ നനയ്ക്ക് ഏറ്റവുമധികം വെള്ളം ആവശ്യമായിവരുന്ന രീതിയും ഇതുതന്നെ. മണ്ണിലെ ചെളിയംശത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി 60% വരെ മാത്രമേ ജലം തെങ്ങുകള്‍ക്ക് ലഭിക്കൂ. മണല്‍ പ്രദേശങ്ങളില്‍ ഈ രീതി പ്രായോഗികമേയല്ല. കൂടെ …
പണ്ടുപണ്ടൊരു കാലത്ത് ഇടവപ്പാതി കഴിഞ്ഞ് തിരുവോണ ഞാറ്റുവേല വന്നു. എന്നിട്ടും മടങ്ങിപ്പോകാത്തൊരു വിഷുപങ്കി. ദിവസവും വീട്ടുമുറ്റത്തെ പ്ലാവിന്‍ കൊമ്പിലിരുന്ന് ആ പക്ഷി പാടും. വിത്തും കൈക്കോട്ടും, അച്ഛന്‍ കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളന്‍ ചക്കയിട്ടു, കാണാന്‍ മിണ്ടണ്ട, കൊണ്ടോയ് തിന്നോട്ടെ, ചക്കയ്ക്കുപ്പില്ല. ഈ പക്ഷിയും പാട്ടും ഏതു മലയാളിയുടെ മനസ്സിലാണ് ഇന്നുണ്ടാവുക. പുതിയ തലമുറയിലെ ഭൂരിപക്ഷവും …