വിളനാശം സംഭവിച്ച കര്‍ഷകര്‍ എത്രയും പെട്ടെന്ന് വിവരങ്ങള്‍ കൃഷിഭവനുകളില്‍ അറിയിക്കേണ്ടതാണ്. നഷ്ടപരിഹാരത്തിന് ഇപ്പോള്‍ AIMS വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. AIMS പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി അവരുടെ ‘ലോഗ് ഇന്‍’ ഐഡി ഉപയോഗിച്ച് പോര്‍ട്ടലില്‍ അപേക്ഷിക്കാവുന്നതാണ്. ഇത് കര്‍ഷകര്‍ക്ക് സ്വന്തമായോ, അക്ഷയ സെന്ററുകള്‍ മുഖേനയോ, കോമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേനയോ, കൃഷി …
സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാര അപേക്ഷകളില്‍ നടപടി 30 ദിവസത്തിനകം പൂര്‍ത്തിയാക്കുന്നതാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. വിളനാശം സംഭവിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പുറമേ കൃഷി പുനഃസ്ഥാപിക്കുന്നതിനായി പല ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വിത്ത് വിതച്ച ശേഷം വെള്ളം കയറി വിത നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നെല്‍വിത്ത് …
വിപണിയില്‍ നിന്ന് ലഭിക്കുന്ന മല്ലിയിലയില്‍ മാരകമായ തോതിലാണ് കീടനാശിനികള്‍ തളിച്ചിട്ടുള്ളത്. വളരെ എളുപ്പത്തില്‍ നമ്മുടെ വീട്ടിലും മല്ലിയില വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ദഹനത്തിനും അസിഡിറ്റി കുറയ്ക്കുവാനും മല്ലിയില സഹായിക്കും. കടയില്‍ നിന്ന് വാങ്ങുന്ന മല്ലി വിത്തായിട്ട് ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ മല്ലിയിലയുടെ വിത്ത് തന്നെ വിപണിയില്‍ ലഭിക്കുന്നതാണ്. ഒരു തോടില്‍ രണ്ട് വിത്തുകളുള്ളതുകൊണ്ട് അത് പൊട്ടിച്ച ശേഷമാണ് …
കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 25-ന് (25/10/2021) രാവിലെ 10.30 മണിക്ക് ഫാം ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ എന്ന വിഷയത്തിലും 26-ന് രാവിലെ 10.30ന് ഡയറിഫാമുകളിലെ മാലിന്യസംസ്‌കരണം എന്ന വിഷയത്തിലും ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ് വഴി നടത്തുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാനായി meet.google.com/qdo-ubsz-huc എന്ന ലിങ്ക് വഴി ജോയിന്‍ ചെയ്യുക…