Saturday, 27th July 2024

റബ്ബര്‍ പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍ പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്‌സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, റബ്ബര്‍ബാന്‍ഡ്, കൈയുറ, ഫോം റബ്ബര്‍, പശ, ബലൂണ്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം നവംബര്‍ 08 മുതല്‍ 12 വരെ നടത്തും. കൂടുതല്‍ …

ശുദ്ധമായ പാലുല്‍പ്പാദനം എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ ക്ലാസ്സ് റൂം പരിശീലനം

Published on :

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശുദ്ധമായ പാലുല്‍പ്പാദനം എന്ന വിഷയത്തില്‍ നവംബര്‍ മാസം 2,3 തീയതികളിലായി രണ്ട് ദിവസത്തെ ക്ലാസ്സ് റൂം പരിശീലനം ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് പ്രവേശനം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പങ്കെടുക്കുന്നവര്‍ ആധാര്‍കാര്‍ഡ്, …

തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ ക്ലാസ്‌റൂം പരിശീലന പരിപാടി

Published on :

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ ക്ലാസ്‌റൂം പരിശീലന പരിപാടി നവംബര്‍ 2,3 തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഈരയില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പങ്കെടുക്കുന്നവര്‍ ആധാര്‍കാര്‍ഡ്, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ …

വനിതകള്‍ക്കായി മുട്ടക്കോഴി – ഇറച്ചിക്കോഴി വളര്‍ത്തലില്‍ പരിശീലനം

Published on :

കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് വനിതകള്‍ക്കായി മുട്ടക്കോഴി – ഇറച്ചിക്കോഴി വളര്‍ത്തലില്‍ പരിശീലനം നവംബര്‍ 3 ബുധനാഴ്ച നടത്തുന്നതാണ്. രജിസ്‌ട്രേഷനായി പ്രവൃത്തി സമയങ്ങളില്‍ 9539747217 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

കന്നുകാലികളില്‍ കുളമ്പുരോഗ പ്രതിരോധകുത്തിവെയ്പ്

Published on :

വാഴപ്പളളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കന്നുകാലികളില്‍ കുളമ്പുരോഗ പ്രതിരോധകുത്തിവെയ്പ് നടത്താനായി മൃഗസംരക്ഷണ വകുപ്പില്‍ നിന്നുളള ടീമുകള്‍ ഇനിയും എത്താത്ത വീടുകള്‍ ഉണ്ടെങ്കില്‍ കര്‍ഷകര്‍ തുരുത്തി മൃഗാശുപത്രിയില്‍ വിവരം അറിയിക്കണമെന്നു വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.…

45 ദിവസം പ്രായമായ അത്യുല്‍പാദനശേഷിയുള്ള ബി.വി 380 ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

Published on :

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 45 ദിവസം പ്രായമായ അത്യുല്‍പാദനശേഷിയുള്ള ബി.വി 380 ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കുഞ്ഞൊന്നിനു 160 രൂപയാണ് വില. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് നേരിട്ട് വന്ന് വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 9400483754 എന്ന ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണിമുതല്‍ 5 മണിവരെ ബന്ധപ്പെടുക.…