Saturday, 13th April 2024
രവീന്ദ്രൻ തൊടീക്കളം, കണ്ണൂർ
കണ്ണൂർ തില്ലങ്കേരി മച്ചൂർമലയുടെ താഴ് വാരത്ത് കാഞ്ഞിരാട് ഷെർലിനിവാസിൽ ഷിംജിത്തിൻ്റെ ജൈവകം ജൈവവൈവിധ്യ കേന്ദ്ര കാഴ്ചകൾ പ0നാർഹവും ഏവരേയും ആകർഷിക്ക തക്കതും മാതൃകയും തന്നെ. മൺമറിഞ്ഞ പിതാവ് പോരു കണ്ടി ബാലനിൽ നിന്നും കണ്ടറിഞ്ഞും, കേട്ടറിഞ്ഞും സ്വായത്തമാക്കിയ കാർഷിക പരിചരണമുറകൾ ഒരു ഗവേഷക വിദ്യാർത്ഥിയുടെ ജിഞ്ജാസയോടും താല്പര്യത്തോടും സ്വന്തം കൃഷിയിടത്തിൽ പ്രാവർത്തികമാക്കിയപ്പോൾ, ജൈവകം കാർഷിക പ്രേമികളുടെ കൺകുളിരും കാഴ്ചയും, പഠിതാക്കളുടെ പാഠപുസ്തകവുമായി മാറി. കുടുംബസ്വത്തായ പതിനഞ്ച് ഏക്കർ കൃഷിയിടത്തിൽ വേര് പിടിച്ചിട്ടില്ലാത്ത വിളയേതെന്ന് കണ്ടെത്തുക പ്രയാസം തന്നെയെന്ന് തോന്നി.
ഉരുവച്ചാൽ – കാക്കേങ്ങാട് റോഡിൽ കാഞ്ഞിരാട് ബസ്സ് സ്റ്റോപ്പിന് സമീപം റോഡരികിൽ കാണാം ജൈവകം എന്ന ബോർഡ്- അവിടെ നിന്നും ഏകദേശം ഇരുന്നൂറ് മീറ്റർ പഞ്ചായത്ത് റോഡിലൂടെ സഞ്ചരിച്ചാൽ ജൈവകം ജൈവ വൈവിധ്യ കേന്ദ്രത്തിലെത്താം ജൈവോൽപ്പന്നവിപണനത്തിനായി ഒരുക്കിയ ഒരു ചെറുതട്ടുകടയാണ് ആദ്യ കാഴ്ച.സമീപത്ത് തന്നെ കൃഷി വിഞ്ജാൻ കേന്ദ്രം പന്നിയൂർ തയ്യാറാക്കി കൊടുത്ത സംയോജിത ലംബമാന കൃഷി (intensive integrated vertical farming)അഥവാ ഗിഗ്ഗിൻസ് ഫാം വില്ല കാണാം. 2018 മാർച്ച് മാസത്തിൽ പണിതീർത്ത ഈ കൂടാരത്തിൽ ഇരുപത് ആട്, നാനൂറ് കോഴി, മുപ്പത് മുയൽ എന്നിവയും ഏറ്റവും താഴതട്ടിലെ ചെറുടാങ്കിൽഗപ്പിമത്സ്യങ്ങൾക്കൊപ്പം അസോളയും വളരുന്നു പാർശ്വഭാഗത്തായി തയ്യാർ ചെയ്ത തട്ടുകളിൽ മൂന്നൂറ് ഗ്രോബാഗുകളിൽ വിവിധയിനം പച്ചക്കറികളും നന്നായി വളരുന്നു സ്പ്രിംഗ്‌ളർജലസേചനരീതിയാണ്ഇവിടെഅനുവർത്തിച്ചിട്ടുള്ളത്
കേരളത്തിലെ ആദ്യ വ്യക്തിഗത സംരഭമായ ഇതിന് 85000/- രൂപ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ മുഖേനസഹായധനംലഭിച്ചിട്ടുണ്ടത്രേ.കൃഷിപരിപാലനത്തിനാവശ്യമായമാർഗ്ഗനിർദ്ദേശങ്ങൾനൽകുന്നത് കൃഷി വിജ്ഞാൻ കേന്ദ്രം പന്നിയൂരാണ്.
മൂപ്പത് സെൻ്റ് സ്ഥലത്തെ കവുങ്ങ് വെട്ടിമാറ്റിയതൂൾപ്പെടെ ഒരേക്കർസ്ഥലത്താണ്നെൽകൃഷി.നിശ്ചിത അകലം നൽകി പതിമൂന്നിനംനെൽവിത്തുകൾമാറി,മാറി,ഒന്നാം വിളക്കാലത്ത് പറമ്പിലും പാടത്തു മായി കൃഷി ചെയ്തു വരൂന്നൂ.  കൈമോശംവന്നൂകൊണ്ടിരിക്കുന്നനെൽവിത്തൂകളുടെ സംരക്ഷണമാണ് ലക്ഷ്യമെന്ന് ഷിംജിത്ത് പറയുന്നു. സുഗന്ധ നെല്ലിനങ്ങളായ ബസുമതി, ഗന്ധകശാല, ജീരകശാല, റെഡ് ജാസ്മിൻ, വൈറ്റ് ജാസ്മിൻ, ബ്ലേക്ക് ജാസ്മിൻ, ഡെറാഡൂൺ ബസുമതി,ഔഷധനെല്ലിനങ്ങളായ നവര, നാരോം നവര, രക്ത സാലി, കുഞ്ഞിംനെല്ല് ചുവന്ന നവര, തുടങ്ങിയ വ ഇവിെടെ കൃഷി ചെയ്തിരുന്നു ചുവന്ന ഇലകളോടുകൂടിയ നസർ ബാത്ത്, കരുവാളിച്ചി, ഏറ്റവും ചെറിയ നെല്ലരിയോടു കൂടിയ തുളസി ബോഗും കണ്ണൂർ ജില്ലയിൽ മാത്രം കാണുന്ന പറക്കും നെല്ലും, പഴയ തലമുറക്ക് സുപരിചിതമായിരൂന്ന ചിറ്റേനിയും വടക്കൻ ചിറ്റേനിയും, ആര്യനും കല്ലടി ആര്യനും കയമയും, ചെങ്കയമയും, ഉണ്ടക്കയമയും, കീരി പല്ലനും, കുട്ടൂസനും, അങ്ങിനെ നൂറ്റി അമ്പതോളം വിത്തിനങ്ങളുടെഒരുശേഖരംഇവിടെകാണാം.ഈഅപൂർവ്വശേഖരംതയ്യാറാക്കുന്നതിന് വളരെയേറെപ്രയാസപെട്ടിരുന്നുവെന്ന് ഷിംജിത്ത് ഓർക്കുന്നു
ഔഷധസസ്യ ശേഖരങ്ങളിൽ സലാഡിനുപയോഗിക്കുന്നതുൾപ്പെടെ പതിമൂന്നിനം കറ്റാർവാഴ കളിൽ ചെങ്കുമാരി ഇനത്തിന് കി.ഗ്രാമിന്പതിനഞ്ചായിരം
രൂപയും തൈ ഒന്നിന് ആയിരത്തി അഞ്ഞൂറ്രൂപയുംസിന്ധൂരകററാർവാഴതൈക്ക് ആയിരംരൂപയും, മറ്റിനങ്ങൾക്ക്അമ്പത് രൂപയുമാണത്രേ വില. രണ്ടിനം സോമലതയും ആരോഗ്യ പച്ചയും പനിക്കൂർക്കയുംമൂപ്പത്തിയഞ്ചിനം തുളസികളിൽ മധുര തുളസിയും, വിക്സ്, തുളസിയും ഇല പച്ചയായി തന്നെ കത്തും തുളസിയും രണ്ടിനം ചിറ്റമൃതും പാമ്പിൻ വിഷമരുന്നായ കയ്പനരഞ്ചിയും,കായ മധുരമുള്ളതടക്കം നാലിനം തിപ്പലിയും തീ പൊളളലിന് ഉപയോഗിക്കുന്ന ഇലമുളച്ചി മരുന്നിൻ്റെ മൂന്നിനവും, അൾസറിനും വയറ്റിൽ പുണ്ണിനും ഔഷധമായ പുളിയാരൽ മൂന്നിനവും വിഷ്ണുക്രാന്തിയും, മുറി കൂട്ടിയും ഇൻസുലിൻ ചെടിയും നാലിനംകൊടുവേലിയും കസ്തൂരിമഞ്ഞളുംദശപുഷ്പവും, ത്രിഫലവുംഅഗ്നിഹോത്രിയും,
എല്ലുകൂടി ചെടിയും പീനാറിയും ടെൻഷൻ അകറ്റാൻ കഴിയുന്ന മത്തി പുളിയും  അങ്ങിനെ പട്ടിക ഇരുനൂറ്റി അമ്പതിലേറെ ഔഷധ സസ്യങ്ങൾ ഇവിടെ കാണാംഇവയുടെഉപയോഗത്തെക്കുറിച്ചും ,ഉപയോഗരീതിയെക്കുറിച്ചും വ്യക്തമായ ധാരണ
ഷിംജിത്തിനുണ്ടു് മിക്കചെടികളുടെയും പേരും ശാസ്ത്രനാമവും അടങ്ങിയ ബോർഡുംഇവിടെപ്രദർശിപ്പി
ച്ചിട്ടുണ്ടു്.
പഴവർഗ്ഗങ്ങളിൽ നേന്ത്രൻ വാഴക്ക് തന്നെയാണ് പ്രാമുഖ്യം മൂവായിരം നേത്രൻ വാഴയും, അഞ്ഞൂറ് വീതം റോബസ്റ്റയും നാടൻ പൂവൻ വാഴയും ,പാളയൻ കോടനും ഞാലി പൂവനും, മണ്ണനും. അടുക്കനും അങ്ങിങ്ങായി കൃഷി ചെയ്തിട്ടുണ്ടു്. കുന്നിൻ പൂറത്തെ പ്രകൃതിദത്ത നീരുറവകളിൽ നിന്നും ഹോസ് ഉപയോഗിച്ചു കൊണ്ടാണ് വാഴകൾക്ക് നന കൊടുക്കുന്നു.ജൈവോൽപ്പന്നമെന്ന നിലയിൽ മികച്ച വിലയാണ് വാഴ കുലക്ക് ലഭിക്കുന്നത്‌. വാഴ കൃഷി തന്നെയാണ് ഈ കൂടുംബത്തിൻ്റെ പ്രധാന വരുമാന സ്രോതസ്സും.മുട്ടിപഴവും,മറൂളയെന്ന ലിക്വർ ഫ്രൂട്ടും ചക്കര പഴവും, മിറക്കിൾ ഫ്രൂട്ടും, ഏഴിനം ചക്ക പഴവും ഏഴിനം നാരകവും, രണ്ടിനം പാഷൻ ഫ്രൂട്ടും അടങ്ങിയപഴവർഗ്ഗക്കൃഷിയിടങ്ങളിലെ കാഴ്ചകളും ഹരം നൽകുന്നവ തന്നെ.
കിഴങ്ങൂവർഗ്ഗങ്ങളിൽകാച്ചിലിൻ്റെയും ചേമ്പിന്നെയുംപതിനഞ്ച് ഇനങ്ങളുംമരച്ചീനിഇരുപത്തിയഞ്ച് ഇനങ്ങളിൽ ഷുഗർ ലെസ്സ് മരച്ചീനിയും കൃഷി ചെയ്ത് പരിപാലിക്കുന്നുണ്ട്.സുഗന്ധവിളകളിൽകുരുമുളകിൻ്റെഅഞ്ചിനങ്ങളും, കറപ്പയും, ഗ്രാമ്പൂവും, ഇഞ്ചി മഞ്ഞൾ എന്നിവയുടെ അമ്പത്തിയഞ്ച് ഇനങ്ങളിൽ മൂന്നിനം കസ്തൂരി മഞ്ഞളും, , കറുത്ത ഇഞ്ചിയും നീല ഇഞ്ചിയും മഞ്ഞ ഇഞ്ചിയും പ്രാധാന്യമർഹിക്കുന്നവ തന്നെ. സുസ്ഥിര പച്ചക്കറി ഇനങ്ങളിൽ പപ്പായയും, മുരിങ്ങയും,കറിവേപ്പിലയും കോവലും കാണാം ചീരയുടെ പതിനൊന്ന്ഇനങ്ങളും,പ്രമേഹരോഗികൾക്ക് ഔഷധമായ ചായ മാനസവുമുൾപ്പെടെ മൂളകിൻ്റെ പതിനഞ്ച് ഇനങ്ങൾക്കൊപ്പം, വെണ്ടയിനങ്ങളും, പയറിനങ്ങളും, വെള്ളരി, താലോലി തുടങ്ങി സകലമാന പച്ചക്കറി വിളകളും ഇവിടെ കൃഷി ചെയ്തു പരിപാലിക്കുന്നുണ്ട്.
തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവ കൃഷി ചെയ്തിരിക്കുന്ന ഇടവിള തോട്ട വിസ്തൃതി മൂന്നേക്കറാണ് .കാസർക്കോടൻ കുള്ളൻ പശുക്കൾ ,നാലെണ്ണ മുണ്ട് മൂന്ന് കുളങ്ങളിൽ കരിമീൻ കട്ട്ല, രോഹു, എന്നിവയെ വളർത്തുന്നു.അഞ്ചു മീറ്റർ ആഴത്തിൽ ജല സമൃദ്ധമായ ഇരുപത്തിയഞ്ച് സെൻ്റ് സ്ഥലത്തെ കരിങ്കൽ ക്വാറിയിൽ മൃഗാൽ, ആസ്സാം പാള എന്നീയിനങ്ങളിൽ പെട്ട 4000 മൽസ്യ കൂഞ്ഞുകൾ വളർച്ചയുടെ ഘട്ടത്തിലാണ് ‘ സമീപത്ത് തന്നെയുള്ള കൂടിനകത്ത് രണ്ടു എമു പക്ഷികളെ വളർത്തുന്നുണ്ട് ‘മൂട്ടകൾ ലഭിച്ചു തുടങ്ങി മുട്ടയൊന്നിന്എണ്ണൂറ് രൂപക്കാണ് വിൽക്കുന്നത്. നൂറിലേറെ താറാവിനെയും _ കോഴികളെയും ഇവിടെ വളർത്തുന്നുണ്ട്. ചെറുതേനും, പെരുതേനും പെട്ടികളിലായി വളർത്തുന്നു.
കുള്ളൻ പശുക്കളുടെ മൂത്രം ലിറ്ററിന് 60 രൂപക്കും ആട്ടിൻ മൂത്രം 50 രൂപക്കും വിൽക്കുമ്പോൾ ചാണകം കി.ഗ്രാമിന് പതിനഞ്ച് രൂപയാണ് വില.ചാണക ഭസ്മം 50 ഗ്രാം പാക്കറ്റിന് 25   രൂപയുമാണത്രേ വില. നെൽവിത്ത്, അരി ഉമിക്കരി മഞ്ഞൾവിത്ത് ,ഇഞ്ചിവിത്ത് ,ഔഷധ സസ്യങ്ങൾ എന്നിവക്കും ആവശ്യക്കാർ അനവധിയാണ്.
കരി ബസുമതി അരി കി.ഗ്രാമിന് ആയിരം രൂപക്കും, കറുത്ത മുല്ല അരി കി.ഗ്രാമിന് അഞ്ഞൂറ്രൂപക്കു മാണത്രേവിൽക്കുന്നത്.ആശ്ചര്യജനകമായി തോന്നിയത് വാടാർ മഞ്ഞൾ എന്ന ഔഷധത്തിൻ്റെ വിലയാണ്. കി.ഗ്രാമിന് ഒന്നര ലക്ഷം രൂപക്കാണ് അടുത്തീയി
ടെ ഒരാൾ വാങ്ങിച്ചു പോയതത്രേ !
ഇതിൻ്റെ തൈ ഒന്നിന് പത്തായി രം രൂപയാണത്രേ വില.കൃഷി വിഞ്ജാൻ കേന്ദ്രം മേധാവി ഡോ: പി.ജയരാജിൻ്റെമാർഗ്ഗനിർദ്ദേശവും ഉപദേശവുമാണ് ജൈവകത്തിൻ്റെ വളർച്ചയിൽ സഹായകരമായതെന്ന് ഷിംജി നന്ദിപൂർവ്വം സ്മരിക്കുന്നു ‘
2016ൽ അക്ഷയശ്രീ അവാർഡും 2017ൽ ബയോഡൈവേഴ്സിറ്റി ബോർഡിൻ്റെപ്രകൃതിമിത്രഅവാർഡും, കണ്ണൂർ ചേമ്പർ അഗ്രി അവാർഡും, ദേശാഭിമാനിയുടെ കേരളം വിളയട്ടെ അവാർഡു മൂൾപ്പെടെ വാരിക്കൂട്ടിയ പൂരസ്ക്കാരങ്ങൾനൂറിലേറേയാണ്
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.വി.എസ് സുനിൽകുമാർ, എ.ഡി.ജി.പി ശ്രീ.അജിത്ത് കുമാർ, ജൈവ വൈവിധ്യ ബോർഡ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ,എന്നിവർ കൃഷിയിടം സന്ദർശിച്ചവരിൽ പ്രമുഖരത്രേ. മാഹിയിലെ ഗ്രീൻസ് ആയൂർവേദയിൽ ഔഷധസസ്യ പ0നത്തിനെത്തിയ അമേരിക്ക, ബ്രിട്ടൻ, ആസ്ത്രേലിയ’ സ്പെയിൻ, മെക്സിക്കോ ,
എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള പതിനഞ്ച് വിദേശ സഞ്ചാരികൾ ഇവിടെയെത്തി ഒരു ദിവസം മുഴുവൻ ചെലവഴിക്കുകയുണ്ടായി വിവിധ വിദ്യാലയങ്ങളിൽ നിന്നുമെത്തിചേർന്നനൂറുക്കണക്കിനായ വിദ്യാർത്ഥികൾ കർഷകർ കാർ ഷിക ഗവേഷകർ, തുടങ്ങിയസന്ദർശകബാഹുല്യവുംജൈവകത്തിൻ്റെമേന്മവിളിച്ചോതുന്നവയും യുവ കർഷക്കനുള്ള അംഗീകാരവുമാണ്
‘മലയാളികൾക്ക് അന്യമായി കൊണ്ടിരിക്കുന്ന കൂട്ടുകുടുംബ സംസ്ക്കാരം, കാർഷിക സംസ്ക്കാരവുമായി, ഇഴചേർന്നതാണെന്നു് ഷിംജിത്ത് വിശ്വസിക്കുന്നു ‘ഭാര്യ സുനിലയും മക്കളായ ആദി കിരണും ആദി സൂര്യക്കുമൊപ്പം, അമ്മയും അമ്മമ്മയും രണ്ട് അനുജന്മാരും’ ഭാര്യമാരും മക്കളും ചേർന്ന കുടുംബജീവിതംകൃഷിയിടങ്ങളിൽ ഗുണകരമായി തീർന്നിട്ടുണ്ടെന്നും,  ഗൃഹാതുരത്വം നിറഞ്ഞ കൂടുംബ ജീവിതംസന്തോഷപ്രദവുംസംതൃപ്തികരവുമാണെന്ന് ഷിംജിത്ത് പറയുന്നു. കാർഷിക.കേരളത്തിന് കടമെടുക്കാൻ ഒട്ടേറെ കാഴ്ചകൾ സമ്മാനിച്ച് മാതൃകയായ യുവാവിനെഅർഹതക്കനുസരിച്ച് അംഗീകരിക്കാൻനാംമറന്നു പോയോയെന്ന് വിചിന്തനത്തിന് സമയമായിയെന്ന് തോന്നുന്നു.
കർഷകന്റെ ഫോൺ നമ്പർ 9447361535

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *