മഴയുള്ള പ്രദേശങ്ങളിലെ തെങ്ങിന്‍ തോട്ടങ്ങളില്‍ രണ്ടാംഘട്ട രാസവളപ്രയോഗം നടത്തുവാനുള്ള സമയമാണിത്. തെങ്ങൊന്നിന് 650 ഗ്രാം യൂറിയ 1300 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് , 1300 ഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതില്‍ ചേര്‍ത്തുകൊടുക്കാവുന്നതാണ്. കൂടാതെ തെങ്ങിനെ വ്യാപകമായി ബാധിച്ചുവരുന്ന ചെന്നീരൊലിപ്പ് രോഗത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. തെങ്ങിന്റെ തടിയില്‍ കാണുന്ന വിള്ളലുകളിലൂടെ ചുവപ്പുകലര്‍ന്ന തവിട്ടു നിറത്തിലുള്ള …
