Friday, 22nd September 2023

ആട് വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം

Published on :

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഒക്‌ടോബര്‍ 21 രാവിലെ 10.30 മുതല്‍ ഓണ്‍ലൈന്‍ പിശീലനം നടത്തുന്നു. സൂം പ്ലാറ്റ്‌ഫോമില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാനായി 9188522713 എന്ന നമ്പരില്‍ വാട്‌സ്ആപ്പ് മെസേജ് അയയ്‌ക്കേതാണ്.…

നിയന്ത്രിതകമിഴ്ത്തിവെട്ട് റബ്ബറില്‍

Published on :

നിയന്ത്രിത കമിഴ്ത്തിവെട്ടിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. റബ്ബറില്‍നിന്ന് ദീര്‍ഘകാലത്തേക്ക് മെച്ചപ്പെട്ട ഉത്പാദനം ലഭ്യമാക്കുന്നതിനും പട്ടമരപ്പ്, മറ്റു രോഗങ്ങള്‍ എന്നിവമൂലം പുതുപ്പട്ടയില്‍ ടാപ്പിങ് സാധ്യമാകാതെ വരുന്ന മരങ്ങളില്‍നിന്ന് ആദായം നേടുന്നതിനും സഹായിക്കുന്ന ഒരു വിളവെടുപ്പുരീതിയാണ് നിയന്ത്രിതകമിഴ്ത്തിവെട്ട്. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഒക്‌ടോബര്‍ 22 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേമ്പ്രത്തിലെ ശാസ്ത്രജ്ഞന്‍ …

ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍

Published on :

തിരുവനന്തപുരം ചെറ്റച്ചല്‍ ജഴ്‌സി ഫാം എക്‌സ്റ്റെന്‍ഷന്‍ യൂണിറ്റിലെ ഹാച്ചറിയില്‍ നിന്നും ഈ മാസം 28 മുതല്‍ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ ലഭ്യമാണ്. ആവശ്യമുളളവര്‍ ഫാം ഓഫിസില്‍ ബുക്ക് ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഒരു ദിവസം പ്രായമായ ലിംഗനിര്‍ണ്ണയം നടത്താത്ത കോഴിക്കുഞ്ഞുങ്ങളെ 18 രൂപ നിരക്കില്‍ ഫാമില്‍ നിന്നും വില്‍പ്പന നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645491459, …

കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക്

Published on :

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നു. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ കൃഷി സംബന്ധമായ സംശയങ്ങള്‍ക്ക് 9961433467 (സസ്യരോഗ കീട നിയന്ത്രണം) 9447654148 (മൃഗസംരക്ഷണം) 9497485324 (വിളപരിപാലനം) എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.…

സുഭിക്ഷ കേരളം – പഴവര്‍ഗ്ഗകൃഷി പദ്ധതി

Published on :

സുഭിക്ഷ കേരളം – പഴവര്‍ഗ്ഗകൃഷി പദ്ധതി പ്രകാരം തൃശൂര്‍ ജില്ലയില്‍ അവക്കാഡോ, ലിച്ചി, മാംഗോസ്റ്റിന്‍, പാഷന്‍ഫ്രൂട്ട്, റംബൂട്ടാന്‍, ഡ്യൂരിയാന്‍ മറ്റു ഫവലൃക്ഷങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു ഹെക്ടറിന് 30,000 രൂപയാണ് സബ്‌സിഡി. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഈ മാസം 23-നകം കൃഷിഭവനില്‍ സമര്‍പ്പിക്കേതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ …

വാഴയില്‍ ഇലത്തീനിപ്പുഴുവിന്റെ ആക്രമണം തടയാം

Published on :

വാഴയില്‍ ഇലത്തീനിപ്പുഴുവിന്റെ ആക്രമണം കണാന്‍ സാധ്യതയുണ്ട്. പുഴുവിന്റെ ആക്രമണം ബാധിച്ച വാഴയുടെ ഇലകള്‍ പുഴുവിനോട് കൂടി തന്നെ മുറിച്ചെടുത്ത് നശിപ്പിച്ച് കളയുക. ആക്രമണം അധികമായാല്‍ 2 മില്ലി ക്വിനാല്‍ഫോസ് ഒരു ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ 3 മില്ലി ക്ലോറാന്‍ട്രാനിലിപ്രോള്‍ 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക. ഇടവിട്ടുളള മഴയും വെയിലും മൂലം വാഴയില്‍ ഇലപ്പുളളിലോഗത്തിനു സാധ്യതയുണ്ട്. …

പച്ചക്കറികളിലെ ജൈവകീടനാശിനി പ്രയോഗം

Published on :

പച്ചക്കറികളില്‍ ജൈവകീടനാശിനികള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. വേപ്പിന്‍കുരുസത്ത് ലായനി, മണ്ണെണ്ണ കുഴമ്പ്, വേപ്പെണ്ണ ഇമള്‍ഷന്‍, വേപ്പെണ്ണ-വെളുത്തുളളി മിശ്രിതം തുടങ്ങിയ ജൈവകീടനാശിനികള്‍ ഇലതീനിപ്പുഴുക്കള്‍, വെളളിച്ച, പയറിലെ മൂഞ്ഞ, ചിത്രകീടം ഇവയ്‌ക്കെതിരെ ഫലപ്രദമാണ്. കൂടാതെ വിവിധതരം കെണികള്‍ തോട്ടത്തില്‍ വെച്ചും കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കാം. ഒരു ലിറ്റര്‍ വെളളത്തില്‍ 20 മി.ലി വിനാഗിരി ചേര്‍ത്തതില്‍ പച്ചക്കറികള്‍ ഉലച്ചു കഴുകിയാല്‍ …