Monday, 28th October 2024

മൃഗ സംരക്ഷണ മേഖലയിലെ 2021 -22 വർഷത്തെ വയനാട് ജില്ലാ തല കർഷക പുരസ്‌കാര വിതരണവും മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണവും നടക്കുന്നു.

വയനാട് ജില്ലയിലെ 2021 -22 വർഷത്തെ ജില്ലാ തല കർഷക പുരസ്‌കാര വിതരണവും മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണവും ജില്ലയിലെ പന്നി കർഷകർക്കുള്ള ധന സഹായ വിതരണവും നാളെ രാവിലെ 10 മണിക്ക് മാനന്തവാടി ക്ഷീര സംഘം ഹാളിൽ വച്ച് ബഹു മാനന്തവാടി എം എൽ എ ഓ ആർ കേളു നിർവഹിക്കുന്നു. പ്രസ്‌തുത പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിക്കും.ചടങ്ങിൽ മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി വിശിഷ്ടതിഥി ആയി പങ്കെടുക്കും .രാജ്യത്തെ ക്ഷീര മേഖലയിലെ പരമോന്നത ബഹുമതിയായ ഗോപൽ രത്‌ന ദേശിയ പുരസ്‌കാരം ലഭിച്ച മാനന്തവാടി ക്ഷീരോത്പാദക

 

 

സഹകരണ സംഘത്തിന് സ്‌നേഹാദരവും വയനാട് ജില്ലാ മികച്ച  ക്ഷീര കർഷക അവാർഡ് ലഭിച്ച ബിന്ദു വി പി കവലയ്ക്കൽ തൃക്കയപെറ്റ, മികച്ച ജന്തു ക്ഷേമ പ്രവർത്തക വയനാട് ജില്ലാ ഷൈല എസ് പി ശങ്കരാലയം അമ്പലമുക്ക് കൽപ്പറ്റ എന്നിവർക്കുള്ള പുരസ്‌കാര വിതരണം മാനന്തവാടി എം എൽ എ ഓ ആർ കേളു നിർവഹിക്കും.ജില്ലാ മൃഗ സംരക്ഷണ ഓഫീസർ വയനാട് ഡോ സീന ജോസ് പല്ലൻ പദ്ധതി വിശദീകരണം നടത്തും.ഇതോടനുബന്ധിച്ചു കർഷകർക്കായി ശാസ്ത്രിയമായ പശു ,പന്നി  പരിപാലനത്തെ കുറിച്ച് ബോധവത്കരണ സെമിനാറും സംഘടിപ്പിക്കും .

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *