Wednesday, 29th September 2021
Dr.Rajendran at Pooppoli

പൂപ്പൊലിയില്‍ വിജയഗാഥ രചിച്ച് ഡോ പി.രാജേന്ദ്രന്‍

നിലാവ് പോലെ പരന്നു കിടക്കുന്ന പൂന്തോട്ടം ജര്‍ബറയും റോസും പനീറും വേരാഴ്ത്തുന്ന ഉദ്യാനങ്ങള്‍.സ്ട്രോബറിയും ഓര്‍ക്കിഡു കളും വിളയുന്ന പോളി ഹൗസുകള്‍. ലിച്ചിമരങ്ങളും മാങ്കോസ്റ്റിനും എല്ലാമുള്ള വയനാട്ടിലെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അതിഥികളായി വരുന്നവരെ സ്വന്തം വീട്ടിലെന്നപോലെ പി.രജേന്ദ്രന്‍ എന്ന കൃഷി ശാസ്ത്രജ്ഞന്‍ സ്വാ ഗതം ചെയ്യും. 265 ഏക്കര്‍ വിസ്തൃതിയിലുള്ള കാര്‍ഷി ക ഉദ്യാനത്തില്‍ സന്ദര്‍ശകരെ ഈ ഗവേഷകന്‍ തന്നെ അനുഗമിക്കും.സംശയങ്ങള്‍ക്കെല്ലാം ക്ഷമാപൂര്‍വ്വം ഉത്തരം നല്‍കും. പൂന്തോട്ടങ്ങള്‍ക്കിടയിലൂടെ കാര്‍ഷിക ഗവേഷണത്തിന്‍റെ പുതിയ ഭൂമികയിലൂടെയുള്ള വേറിട്ടയാത്രയില്‍ മനം കുളിര്‍പ്പിക്കുന്ന പച്ചപ്പുകളുടെ തണലില്‍ വേറിട്ടൊരു സര്‍ക്കാര്‍ ജീവനക്കാരനെയും നമുക്ക് പരിചപ്പെടാം .ഉന്നതമായ വിദ്യാഭ്യാസങ്ങള്‍ കൊണ്ട് നേടിയ ഏറ്റവും ലളിതമായ പെരുമാറ്റം മാത്രം ശരീര ഭാഷയാക്കിയ ഒരു ഗവേഷകന്‍. നാട്ടുകാര്‍ക്കും കാര്‍ഷി ക സര്‍വകലാശാലയ്ക്കും കേരളത്തിനും ഇതിനകം അഭിമാനമായ മാറിയ ഈ ഗവേഷകനെ ആരും അറി യാതെ പോകരുത്.ദുഷിച്ചുപോയൊരു സേവന മേഖലയുടെ നല്ല പേരുകള്‍ വീണ്ടെടുക്കുന്നവരുടെ കൂട്ടത്തില്‍ ആദ്യം തന്നെ എഴുതി ചേര്‍ക്കേണ്ടിവരും ഡോ.രാജേന്ദ്രന്‍ എന്ന നാമം.
1946 ല്‍ ബ്രിട്ടീഷ്കാര്‍ സ്ഥാപിച്ചതാണ് അമ്പലവയലിലെ കാര്‍ഷിക ഗവേഷണ കേന്ദ്രം.മാങ്കോസ്റ്റിന്‍ മരങ്ങള്‍ മാത്രമാണ് കാലത്തെ അതിജീവിച്ച് ഇവിടെ മുന്‍കാലത്തിന്‍റേതായി ബാക്കിയായത്.കാടിനുള്ളില്‍ അകപ്പെട്ടുപോയ പതിറ്റാണ്ടുകളുടെ ഭൂത കാലത്തെ പാട്ടിനുവിടാം. ഉണര്‍വ്വില്ലാതെ കിടന്ന ഗവേഷണ കേന്ദ്രത്തിന് ഇന്ന് പ്രസരിപ്പികള്‍ കൈവന്നിരിക്കുന്നു. ഒരു കാലത്ത് വഴിപോക്കര്‍ പോലും തിരിഞ്ഞുനോക്കാതിരുന്ന ഈ കേന്ദ്രത്തില്‍ ഇന്ന് ആള്‍ തിരക്കൊഴിഞ്ഞ നേരമില്ല.ആറര ലക്ഷം പേരാണ് ഈ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം സന്ദര്‍ശകരായി എത്തിയത്. ഇവരില്‍ നിന്നും പാസ്സിനത്തില്‍ മാത്രം ലഭിച്ച തുക മാത്രം മതി ഇനിയുള്ള ഒരു വര്‍ഷം ഇവിടെ പുതിയ കൃഷി പരീക്ഷണങ്ങള്‍ നടത്താന്‍.
സേവനം അവകാശമാണെന്ന് പൊതുജനത്തിന് പറയേണ്ടി വന്ന ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ സേവനം ജീവനക്കാരന്‍റെ കര്‍ത്തവ്യമാണെന്നാണ് രാജേന്ദ്രന്‍ അടിവരയിട്ട് പറയുക. നഷ്ടക്കണക്കുകല്‍ കൊണ്ടും അഴിമതി കൊ ണ്ടും ധൂര്‍ത്തുകൊണ്ടും ചീത്ത പേരുകള്‍ ആവര്‍ ത്തിച്ചു കേള്‍ക്കുന്ന സംവിധാനത്തിന് ഒരു തിരുത്താണ് ഈ ഗവേഷകന്‍റെ ജീവിതം. അതുകൊണ്ട് തന്നെയാണ് അങ്ങകലെ സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ കൃഷി നടത്താന്‍ അറബ് സര്‍ക്കാരും ഈ ഗവേഷകനെ തന്നെ തേടി വന്നത്. മോളിക്യുലാര്‍ ജനിറ്റിക്സില്‍ ഈ രാജ്യം പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് നല്‍കി. രണ്ടുവര്‍ഷം ഇവിടെ പഠനങ്ങളുമായി മണലാരണ്യത്തില്‍ കഴിഞ്ഞപ്പോള്‍ ഇനി യും ഏറെക്കാലം ഇവിടെ നില്‍ക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതെല്ലാം വേണ്ടെന്ന് വെച്ച് സ്വന്തം നാട്ടിലെ കാര്‍ഷിക ലോകത്തിലേക്ക് രാജേന്ദ്രന്‍ മടങ്ങുകയായിരുന്നു.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ആനക്കയം കേന്ദ്രത്തിലെ അസോസിയേറ്റ് ഡയറക്ടറായി ചുമതലകള്‍ ഏറ്റെടുത്തു. 25 ഏക്കര്‍ മാത്രം വിസ്തൃതിയുള്ള ഏറ്റവും ചെറിയ ഗവേഷണ കേന്ദ്രത്തിന് അന്നുവരെ നാട്ടുകാര്‍ നല്‍കിയ പേര് കശുവണ്ടി ഫാക്ടറി എന്നായിരുന്നു. വെള്ളം പോലുമില്ലാത്ത കുന്നിന്‍ ചെരുവില്‍ അനാഥമായ കിടന്ന ഭൂമി ഇന്ന് പ്രതിവര്‍ഷം മൂന്നുകോടി രൂപയോളം വരുമാനമുള്ള ഗവേഷണ കേന്ദ്രമായി മാറിയിരിക്കുന്നു. 3500 ഏക്കര്‍ സ്ഥലമുള്ള സര്‍കലാശാലയ്ക്ക് കേവലം ഒമ്പത് കോടി രൂപ മാത്രം വാര്‍ഷിക വരുമാനമുള്ളപ്പോള്‍ ആനക്കയത്തിന്‍റെ നേട്ടത്തിന് തിളക്കമേറുന്നു. സ്വന്തം ഇച്ഛാശ്കതി കൊണ്ട് മാത്രം വീണ്ടെടുത്ത ഒരു കേന്ദ്രമാണെങ്കിലും എല്ലാം ഞങ്ങളുടെ കൂട്ടായ്മയുടെ വിജയമാണെന്ന ലാളിത്യം കൊണ്ടാണ് ഡോ.രാജേന്ദ്രന്‍ ചോദ്യങ്ങള്‍ ക്കെല്ലാം മറുപടി പറയുക. ഈ മികവുകള്‍ തന്നെയാണ് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ ചുമതലകള്‍ കൂടി ഏറ്റെടുക്കാന്‍ കാര്‍ ഷിക സര്‍വകലാശാല നിര്‍ബന്ധിച്ചത്. അര്‍പ്പണ ബോധം കൊണ്ട് മാത്രം നേടിയെടുത്ത വിജയങ്ങള്‍ വയനാട്ടിലും പുതിയ ഗാഥകള്‍ ഉണര്‍ത്തുകയാണ്. പൂപ്പൊലി എന്ന പേരില്‍ മൂന്ന് വര്‍ഷമായി നടത്തിയ പുഷ്പമേള വന്‍ വിജയമായി. സര്‍ ക്കാര്‍ വെറും നാലു ലക്ഷം രൂപയായിരുന്നു ഈ പുഷ്പമേളയ്ക്കായി ന്ലകിയത്. ഇത് പതിന്നാല് ലക്ഷം രൂപയായി തിരിച്ചടയ്ക്കാന്‍ കഴിഞ്ഞു. ഇത്തവണ സര്‍ക്കാര്‍ പൂപ്പൊലിക്കായി നല്‍കിത് 50 ലക്ഷം രൂപയാണ്. എന്നാല്‍ ഇത്രയും വേണ്ട അതിന്‍റെ പകുതികൊണ്ട് മാത്രം 80 ലക്ഷംം രൂപയെങ്കിലും സര്‍ക്കാരിലേക്ക് തിരിച്ചു നല്‍കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ഈ കേന്ദ്രത്തിന്‍റെ അസോസിയേററ് ഡയറക്ടറായ ഡോ.രാജേന്ദ്രന്‍ പറയുന്നത്.
കര്‍ഷകരുടെ സ്വന്തം നാടാണ് വയനാട്. ഇവിടെ കൃഷി പരമ്പരാഗതമായി നടക്കുന്നു.ഇവിടെയൊരു കാര്‍ഷിക ഗവേഷണ കേന്ദ്രമുള്ളത് ആര്‍ക്കും അറിയുക പോലുമില്ലായിരുന്നു. ഇതിനൊരു മാറ്റം വരണം. അതാണ് ലക്ഷ്യം. മാറിയ കൃഷി രീതികള്‍ ഇവരും പഠിക്കണം. പൂപ്പൊലി എന്ന മേളയുടെയും ലക്ഷ്യം ഇതാണ്. ഈ കേന്ദ്രത്തിലേക്ക് കൂടുതല്‍ കര്‍ഷകര്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍ അവരെ പങ്കാളിയാക്കി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവും.യുവാക്കളും വിദ്യാര്‍ത്ഥികളുമടക്കമുള്ളവര്‍ക്ക് കൂടുതല്‍ ശാസത്രീയ കൃഷിയെ പരിചയപ്പെടുത്താന്‍ എളുപ്പം കഴിയുമെന്ന ഈ ഗവേഷകന്‍ അനുഭവം കൊണ്ട് പറയുന്നു. സമീപ ഭാവിയില്‍ തന്നെ ഊട്ടിക്ക് സമാനമായ രീതിയില്‍ അമ്പലവയലിലെ റോസ് ഗാര്‍ഡനെ മാറ്റാന്‍ കഴിയും.വയനാടിന്‍റെ ടൂറിസം മാപ്പില്‍ ഈ കേന്ദ്രം ഇടം തേടുന്നതോടെ വലിയൊരു വരുമാനവും ഇവിടെയെത്തും. ചെറിയ അശ്രദ്ധകള്‍ കൊണ്ട് വഴിമാറിപ്പോയ ലക്ഷ്യം തരികെ പിടിക്കുന്നതിന്‍റെ പരിശ്രമങ്ങള്‍ക്ക് നാടിന്‍റെ പിന്തുണയും വേണ്ടുവോളമുണ്ട്.
വയനാട്ടില്‍ സര്‍വകലാശാലയുടെ കീഴില്‍ പഠനകേന്ദ്രം അനിവാര്യമാണ്.കൃഷി ശാസ്ത്രജ്ഞര്‍ ഇവിടെ നിന്നും വളര്‍ന്നുവരണം.എന്തും കൃഷി ചെയ്യാന്‍ കഴിയുന്ന കാലാവസ്ഥയാണ് വയനാട്ടില്‍ നിലനില്‍ക്കുന്നത്. മണ്ണിനോട് പൊരുതാന്‍ ആവേശമുള്ളവരുടെ നാട്ടില്‍ ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും തികഞ്ഞ ആവേശമുണ്ട്. ലിച്ചിമരത്തില്‍ നിന്നു മാത്രം കഴിഞ്ഞ വര്‍ഷം എഴുപത്തിയഞ്ചായിരം രൂപ വരുമാനമുണ്ടാക്കാന്‍ ഗവേഷണ കേന്ദ്രത്തിനു കഴിഞ്ഞു. ഇതു പോലെ സ്ട്രോബറിയും വയനാടിന്‍ യോജിച്ചത് തന്നെയാണ്. ഇതെല്ലാം കര്‍ഷകര്‍ക്ക് പുതിയ അറിവുകളാണ് നല്‍കുന്നത്.
മലപ്പുറം ജില്ലയിലെ തവന്നൂരിലെ സാധാരണ കര്‍ഷകകുടുംബത്തിലായിരുന്നു ജനനം. അച്ഛന്‍ എ ബി കെ മേനോന്‍, അമ്മ മാധവിക്കുട്ടിയമ്മ.ചെറുപ്പകാലത്തെ കൃഷിയില്‍ വീട്ടുകാരെ സഹായിക്കുന്ന ശീലം പിന്നീട് വഴിത്തിരിവായി.ഐ സി എ ആര്‍ ജൂനിയര്‍ ഫെ ല്ലോഷിപ്പോടുകൂടി 1980 ല്‍ വെളളായണി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടി. എം എസ് സി ഹോര്‍ട്ടികള്‍ച്ചര്‍ കഴിഞ്ഞതിനുശേഷം കോയമ്പത്തൂര്‍ സര്‍വകലാശാലയില്‍ നിന്നും 1990 ല്‍ ബയോടെക്നോളജിയില്‍ ഡോക്ടറേറ്റ് നേടി.څഭാരത സര്‍ക്കാരിന്‍റെ ഫെല്ലോഷിപ്പോടു കൂടി യു.കെ യില്‍ ഉന്നത പഠനത്തിനും യോഗ്യത നേടിയ രാജേന്ദ്രന്‍ 1998 മുതല്‍ 2001 വരെ മേളിക്യുലാര്‍ ബയോളജിയില്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രി കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ ഗവേഷക വിദ്യാര്‍ ത്ഥിയായിരുന്നു. 2002 മുതല്‍ 2005 വരെ സൗദി സര്‍ക്കാര്‍ ഫെല്ലോഷിപ്പോടു കൂടി മോളിക്യുലാര്‍ ജനറ്റിക്സില്‍ ഉന്നതപഠനവും നടത്തി. അഡ്വ രമയാണ് ഭാര്യ.കൊല്ലം അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബി ടെക് വിദ്യാര്‍ത്ഥി രോഹിത് ആര്‍ മേനോന്‍, ബാംഗ്ളൂര്‍ ക്രൈസ്റ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി രാഹുല്‍ ആര്‍ മേനോന്‍ എന്നിവരാണ് ഡോ.പി.രജേന്ദ്രന്‍റെ മക്കള്‍. സര്‍വ്വീസില്‍ നിന്നും വിരിമക്കാന്‍ ഇനി കുറഞ്ഞ വര്‍ഷം മാത്രം. പുറത്ത് വലിയൊരു ലോകം ഈ കൃഷി ശാസ്ത്രജ്ഞനെ കാത്തിരിക്കുന്നു. വലുപ്പ ചെറുപ്പങ്ങളില്ലാതെ തൊഴിലാളികളോടും കര്‍ഷകരോടും സഹപ്രവര്‍ത്തകരോടുമെല്ലാം ഇടപെടുന്ന ഈ ഗവേഷകന്‍ കാര്‍ഷിക കേരളത്തിനും ഒരു പാഠപുസ്തകമാണ്..
9562070919

Pooppoli.org

Leave a Reply

One thought on “പൂപ്പൊലിയില്‍ വിജയഗാഥ രചിച്ച് ഡോ പി.രാജേന്ദ്രന്‍”

Leave a Reply

Your email address will not be published. Required fields are marked *