കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി ആഘോഷിച്ചുവരുന്ന വയനാടിന്റെ അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2023 എന്ന പേരില്‍ നടത്തുന്നു. 2023 ജനുവരി 1 മുതല്‍ 15 വരെ നടത്തുന്ന പൂപ്പൊലി 2023 – ന്റെ ഉദ്ഘാടനം നാളെ (2023 ജനുവരി 1) വൈകിട്ട് 3.3.0-ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ മുഖ്യാതിഥി ആയിരിക്കും. ആയിരത്തില്‍പ്പരം ഇനങ്ങളോടു കൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, തായ്‌ലാന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്ത ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍ നിന്നുളള ലിലിയം ഇനങ്ങള്‍ തുടങ്ങിയവയുടെ വര്‍ണ്ണ വിസ്മയമാണ് ഈ പുഷ്‌പോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്.
Friday, 29th September 2023
Leave a Reply