കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് സഹായകരമായ സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലേക്ക് നേരിട്ട് എത്തിക്കുക വഴി കാര്‍ഷികോല്‍പാദനവും വാര്‍ഷിക വരുമാനവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് കൃഷി വിജ്ഞാന കേന്ദ്രവും ആത്മ വയനാടും ഡിസംബര്‍ 31 വരെ സാങ്കേതിക വിദ്യാവാരം ‘പ്രതീക്ഷ 2021’ സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് 29.12.2021ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ‘കുരുമുളകിലെ സംയോജിത വിള പരിപാലനം’ എന്ന വിഷയത്തില്‍ സെമിനാറും ഉച്ചയ്ക്ക് ശേഷം ‘കുരുമുളകിലെ ജനിതക ശേഖരങ്ങളുടെയും മികച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും മത്സര പ്രദര്‍ശനവും’ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് ‘പങ്കാളിത്ത കുരുമുളക് തൈ ഉല്‍പാദന പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം’ ഉണ്ടായിരിക്കുന്നതാണ്. 30.12.2021ന് രാവിലെ 11 മണിക്ക് ‘മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വ സാദ്ധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും മത്സ്യ കൃഷിയിലെ സംരംഭകത്വ സാദ്ധ്യതകള്‍, പ്രതിസന്ധികള്‍, പ്രതിവിധികള്‍ എന്ന വിഷയത്ത ില്‍ ക്ലാസ്സും ഉണ്ടായിരിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ അനിമല്‍ ഹെല്‍ത്ത് ക്ലിനിക്ക് ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 260411 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Friday, 6th March 2026






Leave a Reply