Saturday, 27th July 2024

തിരുവനന്തപുരം ജില്ലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആര്‍.കെ.വി.വൈയുടെ വിവിധ ഘടകങ്ങളായ ചെറുകിട കൂണ്‍ ഉല്‍പ്പാദന യൂണിറ്റ്, ഹൈടെക് പാല്‍ കൂണ്‍ ഉല്‍പ്പാദന യൂണിറ്റ്, കൂണിന്റെ ചെറിയ കൂണ്‍ ഉത്പാദന/സംസ്‌കരണ യൂണിറ്റുകള്‍, വെര്‍മി കമ്പോസ്റ്റ് യൂണിറ്റ്, ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനത്തിനായി വികേന്ദ്രീകൃത നഴ്‌സറി സ്ഥാപിക്കല്‍, ശീതകാല പച്ചക്കറി കൃഷി, വാഴകൃഷി വ്യാപനം, പൈനാപ്പിള്‍ കൃഷി വ്യാപനം, പാഷന്‍ഫ്രൂട്ട് കൃഷി വ്യാപനം, പന്തലുള്ള പച്ചക്കറി കൃഷി, പന്തലില്ലാത്ത പച്ചക്കറികൃഷി എന്നിവ ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്നു. ഓരോ യൂണിറ്റിനും നിശ്ചിത നിരക്കില്‍ ധനസഹായം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ആനുകൂല്യം ലഭ്യമാകുന്നതിനും വേണ്ടി അടുത്തുളള കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *