വിത്ത് വിതച്ച് 21 ദിവസം കഴിഞ്ഞാല്‍ വിളവ് ലഭിക്കുന്ന കൂണ്‍ കൃഷി കര്‍ഷകരുടെ പ്രളയാനന്തരം അതിജീവനത്തിന് അനുയോജ്യമാണെന്നും വളരെയേറെ പോഷകമൂല്യമുള്ള കൂണുകള്‍ രുചികരമായ ഭക്ഷണത്തിനും ഏറെ ഔഷധഗുണമുള്ള കൂണുകള്‍ ആരോഗ്യ സംരക്ഷണത്തിനും അനിവാര്യമാണെന്നും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച കൂണ്‍കൃഷി സെമിനാര്‍ അഭിപ്രായപ്പെട്ടു.
സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഇന്‍ചാര്‍ജ് വി. വി. ശിവന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കൂണ്‍ വിപ്ലവം നടത്താന്‍ കര്‍ഷകന്‍ തയ്യാറാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സയന്‍റിസ്റ്റ് ജോസഫ് ജോണ്‍ വിഷയം അവതരിപ്പിച്ചു. കുമാരി വസന്ത പ്രായോഗിക പരിശീലനം നല്കി. ബിന്ദു കൂണ്‍ വിഭവ നിര്‍മ്മാണത്തെപ്പറ്റി വിശദീകരിച്ചു. എം. കെ. ബിനീഷ് സ്വാഗതവും സിദ്ദീഖ് കൃതജ്ഞതയും രേഖപ്പെടുത്തി.
Leave a Reply