
സണ്‍കോയയുടെ ശാസ്ത്രീയനാമം അനോന പര്‍പ്യൂറിയ എന്നാണ്. ഇലാമ എന്ന വിളിപ്പേരിലും ഇത് അറിയപ്പെടുന്നു. മറ്റ് അനോന ഇനങ്ങളെ അപേക്ഷിച്ച് കുറച്ച് കായ്കള്‍ ഉണ്ടാകുന്ന ഒന്നാണ് സണ്‍കോയ ഇലാമ പഴം. പിങ്ക്, പച്ച എന്നീ നിറങ്ങളിലാണ് ഇത് കാണപ്പെടുന്നത്. പിങ്ക് ഇനങ്ങള്‍ക്ക് പൊതുവേ ചവര്‍പ്പ് കലര്‍ന്ന രുചിയാണ്. പുറന്തൊലിയോട് ചേര്‍ന്ന ഭാഗങ്ങളില്‍ സാധാരണയായി കട്ടികുറഞ്ഞ ജ്യൂസിപള്‍പ്പായിരിക്കും. പഴത്തിന്റെ നടുഭാഗത്തേക്ക് വരുമ്പോള്‍ കട്ടികൂടിയതും നാരിന്റെ അംശം കൂടുതലുള്ള ഭാഗങ്ങളും കാണാന്‍ സാധിക്കും. പച്ച നിറത്തില്‍ വെളുത്ത ഉള്‍ഭാഗമുള്ളത് മധുരം കൂടുതലുള്ള ഇനമാണ്. എട്ട് വര്‍ഷത്തിനുള്ളില്‍ കായ്ഫലം കിട്ടും. മറ്റ് പഴവര്‍ഗ്ഗചെടികളെപോലെ ഗ്രാഫ്റ്റ് ചെയ്ത ചെടികളില്‍ നിന്നാണ് കായ്ഫലം കൂടുതല്‍ ലഭിക്കുന്നത്.
Leave a Reply