
ഹോര്‍ട്ടികോര്‍പ്പിന്റെ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലെ സ്റ്റാളിലും തൃശൂരിലെ മെലിപ്പാടം, ചാലക്കുടി, ഗുരുവായൂര്‍, ജീവനി മൊബൈല്‍ സ്റ്റാളുകളിലും, എറണാകുളത്തെ കാക്കനാട് , മരട് ഒല്ലൂര്‍ കൃഷി സമ്യദ്ധി പദ്ധതിയിലെ മുരിങ്ങയില ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. 25 ഗ്രാം മുരിങ്ങയില പൗഡര്‍ അന്‍പത് രൂപയ്ക്കും മുരിങ്ങയില 45 ഗ്രാം സൂപ്പ് മിക്‌സ് അറുപത് രൂപയ്ക്കും 500 ഗ്രാം മുരിങ്ങയില അരിപ്പൊടി എണ്‍പത് രൂപയ്ക്കും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075204894 (കോഴിക്കോട്), 9746885823 (തൃശൂര്‍), 9020993282 (എറണാകുളം) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Leave a Reply