Saturday, 10th June 2023

വിജയഗാഥ രചിക്കുന്ന ഹരിതഗൃഹങ്ങള്‍
അനീഷ് എന്‍ രാജ്

അടുക്കളത്തോട്ടത്തിനും വ്യാവസായിക അടിസ്ഥാനത്തില്‍ വിഷരഹിത പച്ചക്കറി കൃഷിചെയ്യു വാന്‍ താല്പര്യം ഉള്ളവര്‍ക്കും വളരെ ഉപകാരപ്രദമാണ് പോളി ഹൗസുകള്‍. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന പോളീ ഹൗസുകള്‍ ഇന്ന് കേരളത്തില്‍ കൃഷിയെ സ്നേഹിക്കുന്ന കര്‍ഷ കര്‍ക്കിടയില്‍ സ്ഥാനം പിടിച്ചി രിക്കുന്നു. പരിസ്ഥിതികള്‍ക്കു തീര്‍ത്തും അനുയോജ്യമായ ഈ ഹരിതഗൃഹങ്ങള്‍ നിര്‍മ്മിക്കുന്ന തിന് ഇന്ന് കേരള സര്‍ക്കാര്‍ കൃഷിവകുപ്പ് സബ്സിഡി ഏര്‍പ്പെ ടുത്തിയിട്ടുണ്ട്. മിനി പോളിഹൗ സുകള്‍ (ഹൈടെക് മഴമറ) കൃഷി ഓഫീസില്‍ നിന്നും സബ്സി ഡിയും പോളി ഹൗസുകള്‍ നിര്‍മ്മി ക്കുന്നതിന് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സബ്സിഡിയും നല്‍കുന്നുണ്ട്. കൂടാതെ ആണ്ടുതോറും കൃഷി യിറക്കുന്നതിന് സബ്സിഡിയും നല്‍കുന്നുണ്ട്. വീടുകളിലെ മട്ടുപ്പാവുകളിലും സൗകര്യപ്രദ മായി സ്ഥാപിച്ച് വീട്ടമ്മമാര്‍ക്കു പോലും കൃഷി ചെയ്യാമെന്നതാണ് മിനി പോളിഹൗസുകള്‍ എന്ന ഹൈടെക് മഴമറയുടെ പ്രത്യേ കത.
ജി.ഐ.പൈപ്പിന്‍റെ ചട്ടക്കൂ ടുകള്‍ കൊണ്ടാണ് പൗളിഹൗസ് നിര്‍മ്മിക്കുന്നത്. അള്‍ട്രാവയലറ്റ് കിരണങ്ങളെ ചെറുക്കുന്ന യുവി സ്റ്റെബിലൈസ്ഡ് പോളി എത്തി ലിന്‍ ഷീറ്റ് ഉപയോഗിച്ചാണ് പോളി ഹൗസുകള്‍ നിര്‍മ്മിക്കുന്നത്. പ്രകൃതിയെ വിളകള്‍ക്കനു സൃതമായി നിയന്ത്രിച്ചെടുക്കാന്‍ പോളി ഹൗസ് കൃഷിയിലൂടെ സാധിക്കും. ചൂട്, മഴ, തമുപ്പ്, വെയില്‍ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കി ചെടികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞ സ്ഥലത്ത് നിന്നും കൂടുതല്‍ വിളവ്, കീട രോഗങ്ങളില്‍ നിന്നും സംരക്ഷണം, മികച്ചതും ഗുണമേډയുള്ളതുമായ ഉല്പന്നങ്ങള്‍ എന്നിവ ഉറപ്പുവരു ത്തുവാന്‍ പോളിഹൗസ് കൃഷിയി ലൂടെ സാധിക്കുന്നു. പോളി ഹൗസിന്‍റെ നാലുവശവും കീടങ്ങള്‍ കടക്കാത്ത 40 മെഷ് വലകള്‍ ഉപയോഗിച്ച് മറയ്ക്കുന്നു. അകത്തെ ഊഷ്മാവ് കുറക്കുന്ന തിന് വേണ്ടി ഫോഗറുകളും, ചെടികള്‍ക്ക് ആവശ്യമായ തോതി ല്‍ മാത്രം വെള്ളവും വളങ്ങളും നല്‍കുന്നതിന് പൂര്‍ണമായും ഡ്രിപ് ഇറിഗേഷന്‍ (തുള്ളിനന ലായനി രൂപത്തില്‍) വഴിയാണ്. 10-11 മണിക്ക് ശേഷം വായുവി ലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈ ഡിന്‍റെ അളവ് പുറത്തുള്ള അന്ത രീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ വളരെ കുറവായിരിക്കും. സാധാരണ വെന്‍റിലേഷന്‍ കൊടുത്തിട്ടുള്ള ഹരിതഗൃഹങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് എല്ലായിപ്പോഴും പുറത്തുള്ള ന്തരീക്ഷത്തിലേതിന് തുല്യമാ യിരിക്കും. കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറവുമൂലം ഉല്പാദ നക്ഷമതയില്‍ ഉണ്ടാകുന്ന കുറവ് സ്വാഭാവിക വെന്‍റിലേഷന്‍ ഉള്ള ഹരിതഗൃഹങ്ങളില്‍ ഉണ്ടാകുക യില്ല. സ്വാഭാവിക വെന്‍റിലേഷന്‍ ഉള്ള ഹരിതഗൃഹത്തിന്‍റെ വശങ്ങ ളില്‍ ഇന്‍സെക്റ്റ് പ്രൂഫ് നെറ്റ് ഘടിപ്പിച്ചിട്ടുള്ളത് യുവി സ്റ്റെബി ലൈസ്ഡ് ഷീറ്റുകൊണ്ടുള്ള റോിഇംഗ് കര്‍ട്ടന്‍ സ്ഥാപിക്കു ന്നതും വൈകുന്നേരം മുതല്‍ രാവിലെ 11 മണിവരെ ഇതു താഴ്ത്തി ഇടുന്നതും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് പോളിഹൗസില്‍ കൂടും. ഇതുമൂലം പോളിഹൗസിലെ വിളകളുടെ ഉല്പാദനക്ഷമത വര്‍ദ്ധിക്കും.
പോളിഹൗസിലെ കൃഷിരീതി
ആദ്യമായി കൃഷിക്കാവശ്യ മായ അടിസ്ഥാന വളങ്ങള്‍ ഒരുക്കുക എന്നതാണ്, 100 ങ2ലെ ഒരു മിനി പോളി ഹൗസിന് 500 കിലോ ചാണകം, 25 കിലോ വേപ്പിന്‍ പിണ്ണാക്ക്, 1 കിലോ വീതം സ്യൂഡോമോണസ്, അസോസ് പ്രില്ലാം, വാം, ട്രൈക്കോഡര്‍മ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യതിന് ശേഷം ചെറിയ നനവോടെ തണലത്തു മൂടി 9 ദിവസം സൂക്ഷിക്കണം. ഇടക്കിടക്കു ചെറുതായി നനയ്ക്കുകയും വേണം. അതിനുശേഷം കൃഷിയ്യു വാനുള്ള ബഡ്ഡുകള്‍ നിര്‍മ്മിക്കു ന്നതിനായി മിനി പോളിഹൗസിന് ഉള്ളിലെ സ്ഥലം കിളച്ചുമറിക്കുക, ബെഡ് വീതി 70 മുതല്‍ 75 സെ.മീ, ബെഡുകള്‍ ഇടയില്‍ ഉള്ള വഴികളുടെ വീതി 60 മുതല്‍ 65 സെ.മീ ആയിരിക്കണം. കാരണം പോളി ഹൗസിലെ കൃഷിരീതി യില്‍ പയര്‍, പാവല്‍, കുക്കുമ്പര്‍ എന്നിവ വെര്‍ട്ടിക്കല്‍ ആയി മാത്രമേ കൃഷിചെയ്യാവൂ. ഇതില്‍ ലഭിക്കുന്ന വിളകള്‍ പറിക്കുന്നതി നായി 6 അടി വരെ നീളമുള്ള ഏണി ഉപയോഗിക്കേണ്ടതായി വരുന്നു. ബെഡ് നിര്‍മ്മിച്ചതിന് ശേഷം മുമ്പ് തയ്യാറാക്കി വച്ചിരി ക്കുന്ന ജൈവ സൂക്ഷ്മാണുക്കള്‍ നിറഞ്ഞ അടിവളം തുല്യ അളവി ല്‍ ബെഡുകളിലെ മണ്ണുമായി ചേര്‍ക്കുക, അതിനുശേഷം ഡ്രിപ് ലൈന്‍ വലിക്കുക (വെള്ളവും, വളവും നല്‍കുന്നതിനായി) അതിന്‍റെ മുകളിലായി മില്‍ച്ചിംഗ് ഷീറ്റ് വിരിച്ചതിന് ശേഷം ഡ്രിപ് ലൈന്‍ വഴി വരുന്ന വെള്ള ത്തുള്ളികളുടെ സ്ഥാനം നോക്കി മിനിമം 2 ഇഞ്ച് വൃത്താകൃതിയില്‍ ഷീറ്റ് കുഴിക്കുക, പാകാനുദ്ദേശി ക്കുന്ന വിത്തുകള്‍ പാവലും, പയറും ആണെങ്കില്‍ തലേന്ന് രാത്രിയില്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തതിന് ശേഷം , ഓരോ കുഴിയില്‍ നിക്ഷേപിക്കുക, പയര്‍ 3 ദിവസവും, പാവല്‍ 7 ദിവസവും കിളിര്‍ത്തുവരും. മിനി പോളിഹൗ സായാലും, പോളി ഹൗസായാലും താല്പര്യത്തോടുകൂടിയുള്ള സൂക്ഷ്മ നിരീക്ഷണം അത്യാ വശ്യം ആണ്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹൈടെക് മഴമറ, പോളിഹൗസുകളും ഉള്ളത് പത്തനംതിട്ട ജില്ലയില്‍ റാന്നി ബ്ലോക്കിലാണ്. കൃഷിവകുപ്പിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറും, സംസ്ഥാന പച്ചക്കറി വികസന പദ്ധതിയുടെ അവാര്‍ഡ് ജേതാവ് കൂടിയായ ടോണി ജോണ്‍ നിര്‍ദ്ദേശിക്കുന്ന കൃഷിരീതിയില്‍ പുലര്‍ച്ചെ 7 മണിക്ക് 15 മിനിട്ട് ജലം നല്‍കണം, ഉച്ചക്ക് 1 മണിക്ക് വളം നല്‍കണം, വളം നല്‍കുന്നതിന് മുമ്പും പിമ്പുമായി 5 മിനിട്ട് ജലം നല്‍കണം, ജി.എ.പി. (ഏീീറ അഴൃശരൗഹൗൃലേ ജൃമരശേരലെ) രീതിയിലും കൃഷിചെയ്യാം. പോളി ഹൗസില്‍ വൈറസ് ബാധകള്‍ ഏല്‍ക്കാതി രിക്കുന്നതിന് നല്ല പരിചരണം ആവശ്യമാണ്. പനി, ജലദഷം, പകര്‍ച്ചവ്യാധികള്‍ ഉള്ളവര്‍ ഉള്ളില്‍ കയറാന്‍ അനുവദിക്കരുത്. പോളി ഹൗസിലെ ശുചിത്വ ത്തിലും ഉണ്ട് ചില കാര്യങ്ങള്‍. പുറത്ത്നിന്ന് കയറുന്ന ആദ്യമുറി പോര്‍ട്ടിക്കോ അഥവാ മോട്ടോര്‍ റൂം, പോര്‍ട്ടിക്കോയില്‍ നിന്നും കഴിയ ുമെങ്കില്‍ കാലുകള്‍ വൃത്തിയാക്കി യതിനുശഏഷം കൃഷിയിടത്തി ലേക്ക് ഇറങ്ങാവുന്നതാണ്. പോളിഹൗസില്‍ ഉള്ളില്‍ ഉപയോ ഗിക്കാനായി പ്രത്യേകം പാദരക്ഷ കളും, വസ്ത്രങ്ങളും ഉപയോഗി ക്കുന്നത് നല്ലതാണ്. ദിവസവും ചെടികള്‍ക്ക് സ്നേഹപരിചരണം അത്യാവശ്യമാണ്.
പയര്‍, പാവല്‍, സാലഡ് വെള്ളരി, മുളക്, ക്യാബേജ്, കോളിഫ്ളവര്‍, ചീര, വഴുതന, വെണ്ട, കോവല്‍, പടവലം, മറ്റു പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും 365 ദിവസവും പോളിഹൗസിലും, മിനി പോളി ഹൗസിലും കൃഷി ചെയ്യാവുന്നതാണ്. പാവല്‍, പടവലം എന്നിവക്ക് കൃത്രിമ പരാഗമം നല്‍കേണ്ടതുണ്ട്. പരാ ഗണം നല്‍കുന്നത് പുലര്‍ച്ചെ 7.30ന് മുമ്പായി തന്നെ ചെയ്യുന്നത് ഉചിതം.
വിഷരഹിത പച്ചക്കറിക ള്‍ക്കു പുറമെ, മാനസിക സന്തോ ഷം, ശാരീരിക ഉേډഷം എന്നി വയും ഈ ഹരിതഗൃഗങ്ങള്‍ നമുക്കു നല്‍കുന്നു.
താഴെ കാണുന്ന പോളി ഹൗസും, മിനി പോളിഹൗസും കൊല്ലം ജില്ലയിലെ അഞ്ചല്‍ പഞ്ചായത്തിലെ അനീഷ് എന്‍. രാജ് എന്ന കര്‍ഷകന്‍റേതാണ്. വിഷരഹിത പച്ചക്കറികളായ പയര്‍, പാവല്‍, സാലഡ് കുക്കു മ്പര്‍, ചീര എന്നിവയാണ് പോളി ഹൗസിലെ ഇപ്പോള്‍ ഉള്ള വിളകള്‍, വിളവെടുപ്പ് ആരംഭിച്ചി രിക്കുന്നു. മട്ടുപ്പാവിലെ മിനി പോളിഹൗസില്‍ 104 ഗ്രോ ബാഗുകളിലായി കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എം.ന്‍റെ വിക്ക് ഇറിഗേഷന്‍റെ (തിരിനന) സഹായ ത്തോടെ നാലാമത്തെ കൃഷിയാ ണ് ഇപ്പോള്‍ നടക്കുന്നത്.
ഫോണ്‍ : 9496209877

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *