റബ്ബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഏഴാം ഘട്ടം നടപ്പാക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 170 രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. നിലവില്‍ പദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ഇതിനായി നിശ്ചിത ഫോറത്തില്‍ അടുത്തുള്ള റബ്ബറുത്പാദകസംഘത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഫോട്ടോ, റബ്ബര്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും കോപ്പി എന്നിവ ഹാജരാക്കണം. ആറാംഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ പുതുക്കാത്ത ഗുണഭോക്താക്കള്‍ 2020-21 വര്‍ഷത്തെ ഭൂനികുതി രസീതും പുതുക്കലിനായി സമര്‍പ്പിക്കേണ്ടതാണ്. 2021 ജൂലൈ ഒന്ന് മുതലുള്ള ബില്ലുകളാണ് പരിഗണിക്കുക. സെയില്‍സ് ഇന്‍വോയ്‌സുകള്‍ / ബില്ലുകള്‍ എന്നിവ സാധുവായ ലൈസന്‍സുള്ള ഒരു ഡീലറില്‍ നിന്നുള്ളതായിരിക്കണം. ഡീലര്‍മാര്‍ നിയമപരമായി റിട്ടേണുകള്‍ എല്ലാം സമര്‍പ്പിക്കുന്നവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള റബ്ബര്‍ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടുക.
Leave a Reply