ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി 2021-22 ലെ ‘ക്ഷീരസഹകരണ സംഘങ്ങള്‍ക്കുളള ധനസഹായം’ പദ്ധതി പ്രകാരം ക്ഷീരസംഘങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പു വരുത്തുന്നതു ലക്ഷ്യമിട്ട് മാനേജീരിയല്‍ ധനസഹായം നല്കുന്നു. 2020-2021 വര്‍ഷം 250 ലിറ്ററില്‍ താഴെ ശരാശരി പ്രതിദിന സംഭരണം ഉളള ക്ഷീരസംഘങ്ങള്‍ക്ക് പ്രസ്തുത ധനസഹായ പദ്ധതിയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ക്ഷീരസംഘം സെക്രട്ടറി, പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റ് എന്നിവര്‍ക്ക് വേതനം നല്‍കുന്നതിനായി ഒരു ക്ഷീരസംഘത്തിന് പരമാവധി 35,000/- രൂപ വാര്‍ഷിക ധനസഹായം ലഭിക്കും. ക്ഷീരസംഘങ്ങള്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നിശ്ചിത അപേക്ഷാ ഫോമുകളില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
Saturday, 27th July 2024
Leave a Reply