Sunday, 1st October 2023

കൊട്ടിയം ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്‍്‌റ് ട്രയിനിംഗ് സെന്‍്‌ററില്‍ വച്ച് 16.09.2023 ശനിയാഴ്ച ‘നാടന്‍ പശുക്കളും ഭക്ഷ്യ സമൃദ്ധിയും’ എന്ന വിഷയത്തില്‍ നടന്ന ഏകദിന പരിശീലന പരിപാടി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉത്ഘാടനം ചെയ്തു. നാടന്‍ ജനുസ്സ് പശുക്കളെ സംരക്ഷിക്കുന്നതിനും ജൈവ കൃഷി പ്രോത്സാപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. വ്യത്യസ്ത ഇനത്തിലുള്ള നാടന്‍ ജനുസ്സുകളെ പ്രത്യേകമായി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സമൂഹത്തിന്‍്‌റെ ആരോഗ്യ സംരക്ഷണത്തിന് ഓരോ കുടുംബവും ഒരു നാടന്‍ പശുവിനെ വീട്ടില്‍ വളര്‍ത്തി മാതൃകയാകണമെന്നു പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *