Thursday, 16th May 2024

ഔഷധസസ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും: സൗജന്യ ഏകദിന പരിശീലന പരിപാടി

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യ ഏകോപിത ഔഷധസസ്യ ഗവേഷണ കേന്ദ്രത്തില്‍ തൃശൂര്‍ ജില്ലയില്‍ അധിവസിക്കുന്ന പട്ടികവര്‍ക്ഷ വിഭാഗക്കാര്‍ക്ക് ‘ഔഷധസസ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും’ എന്ന വിഷയത്തില്‍ ഒരു സൗജന്യ ഏകദിന പരിശീലന പരിപാടി സെപ്തംബര്‍ അവസാനവാരം സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് പങ്കെടുക്കുവാന്‍ അവസരം. താത്പര്യമുള്ളവര്‍, രജിസ്റ്റര്‍ ചെയ്യുന്നതിനായി 18.9.2023 …

ടാപ്പിങ്‌രീതികള്‍, നിയന്ത്രിതകമിഴ്ത്തിവെട്ട്് : പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഇടവേളകൂടിയ ടാപ്പിങ്‌രീതികള്‍, നിയന്ത്രിതകമിഴ്ത്തിവെട്ട്് എന്നിവയില്‍ പരിശീലനം നല്‍കുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് സെപ്റ്റംബര്‍ 18-ന് നടത്തുന്ന പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.…

പേറ്റന്റ് ലഭിച്ചു

Published on :

താറാവുകളെ ബാധിക്കുന്ന റൈമെറെല്ലോസിസ് എന്ന ബാക്ടീരിയല്‍ രോഗത്തിനെതിരെ കേരളാ വെറ്ററിനറി സര്‍വ്വകലാശാല വികസിപ്പിച്ച വാക്‌സിന്‍ന് കേന്ദ്രഗവണ്‍മെന്റിന്റെ പേറ്റന്റ് ലഭിച്ചു. റൈമെറെല്ല അനാറ്റിപെസ്റ്റിഫര്‍ എന്ന ബാക്ടീരിയയാണ് ഈ രോഗം താറാവുകളിലുണ്ടാക്കുന്നത്. വന്‍ നാശമുണ്ടാക്കുന്ന രോഗം മുന്‍പ് ന്യൂ ഡക്ക് ഡിസീസ് എന്ന് അറിയപ്പെട്ടിരുന്നു. രോഗം ബാധിച്ച താറാവുകള്‍ കൂട്ടംകൂടി നില്‍ക്കുകയും മയങ്ങിയ പോലെ ഇരിക്കുകയും തുടര്‍ന്ന് കഴുത്തിന്റെ …

ഗോക്കളും ഭക്ഷ്യ സമൃദ്ധിയും: ഏകദിന പരിശീലന പരിപാടി

Published on :

മൃഗസംരക്ഷണ വകുപ്പ്, കൊട്ടിയം ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാടന്‍ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി ഇന്ന് (സെപ്റ്റംബര്‍ 16 ന്) രാവിലെ 10 മണിക്ക് കൊട്ടിയം ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ വച്ച് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം …

2022 വര്‍ഷത്തെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Published on :

2022 വര്‍ഷത്തെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കാവ്, പുഴ, തോട്, കണ്ടല്‍ എന്നിവ സംരക്ഷിക്കുന്നവര്‍ക്കുള്ള ഹരിത വ്യക്തി അവാര്‍ഡ്, മികച്ച സംരക്ഷക കര്‍ഷകന്‍, മികച്ച കാവ് സംരക്ഷണം മികച്ച ജൈവവൈവിധ്യ പരിപാലന സമിതി ജൈവവൈവിധ്യ സ്‌കൂള്‍ കോളേജ് സംരക്ഷണ സ്ഥാപനം എന്നിവയ്ക്കാണ് അവാര്‍ഡ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. കൂടുതല്‍ …

നിപ്പ വൈറസ് : കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

Published on :

മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ – പഴംതീനി വവ്വാലുകള്‍ ഈ വൈറസിന്റെ സ്വാഭാവിക വാഹകരാണ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗമാണിത്. സാധാരണയായി നിപ്പാ വൈറസ് വവ്വാലുകളില്‍ നിന്നും പന്നികളിലേക്ക് പടരുകയും പിന്നീട് പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുകയുമാണ് ചെയ്യുന്നത്. വവ്വാലുകളില്‍ നിന്ന് നേരിട്ടും പകരാം. …