കേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന രീതിയില്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ സമയബന്ധിതമായി കൂടുതല്‍ ഫലപ്രദവും ചലനാത്മകവുമാക്കുന്നതിനും ഉല്‍പാദനം, വിപണനം, മൂല്യ വര്‍ദ്ധനവ്, ആരോഗ്യം എന്നീ മേഖലകള്‍ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ക്യാമ്പയിന്‍ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പോഷക സമൃദ്ധി മിഷന്‍ രൂപീകൃതമായിരിക്കുന്നു .പച്ചക്കറി,പയര്‍ വര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍ എന്നിവയുടെ …
നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ പരിശീലന പരിപാടികള്‍
Published on :നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ ഒരുദിവസം മുതല്‍ നാല് ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. നാളികേര ചിപ്‌സ്, കുക്കീസ്, ചോക്ലേറ്റ്, സ്‌ക്വാഷ്, ചമ്മന്തിപ്പൊടി, അച്ചാര്‍, ബര്‍ഫി എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിനാഗിരി, നാറ്റാ ഡി കൊക്കോ …
ആദായം എടുക്കുന്നതിനുള്ള ലേലം
Published on :തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സര്‍ക്കാര്‍ ആട് വളര്‍ത്തല്‍ കേന്ദ്രത്തിലെ 2023- 24 വര്‍ഷത്തെ ഫല വൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിനുള്ള ലേലം നാളെ (30.09.2023) രാവിലെ 11.30 മണിക്ക് പാറശ്ശാല സര്‍ക്കാര്‍ ആടു വളര്‍ത്തല്‍ കേന്ദ്രം മേലേക്കോണം പരശുവയ്ക്കല്‍ അങ്കണത്തില്‍ വച്ച് നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2202822, 9446592483 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക…
ഹൈടെക് കൃഷി: പുതിയ ബാച്ച് ആരംഭിക്കുന്നു.
Published on :കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ‘ഹൈടെക് കൃഷി’ വിഷയത്തില്‍ തയ്യാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിലേക്കുള്ള പുതിയ ബാച്ച് 2023 ഒക്ടോബര്‍ 03 ന് ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 2023 ഒക്ടോബര്‍ 02 നകം കോഴ്‌സില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
…
ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ : ബുക്കിംഗ് ആരംഭിച്ചു.
Published on :തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒരു മാസം പ്രായമുളള ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ 140 രൂപ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെ 9400483754 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു ബുക്ക് ചെയ്യേണ്ടതാണ്.…
മത്സ്യകൃഷിപദ്ധതിയിലേക്ക് അപേക്ഷിക്കാം
Published on :പ്രധാനമന്ത്രി മത്സ്യ സംപദയോജനപദ്ധതി പ്രകാരം മത്സ്യകൃഷിപദ്ധതിയിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജലമത്സ്യകൃഷി, കുളംനിര്‍മാണം, ഓരുജല മത്സ്യകൃഷിയ്ക്കുള്ള ഇന്‍പുട്ടുകള്‍, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, മിനി ആര്‍.എ.എസ് യൂണിറ്റ് എന്നീ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ ഈ മാസം 30നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: വൈക്കം മത്സ്യഭവന്‍ – …
തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്
Published on :എറണാകുളം ജില്ലയിലെ ഒക്കല്‍ സംസ്ഥാന വിത്ത് ഉല്‍പാദന കേന്ദ്രത്തില്‍ അത്യുല്‍ പാദനശേഷിയുള്ള മേല്‍ത്തരം തെങ്ങിന്‍ തൈകള്‍ ഫാമിനോട് ചേര്‍ന്നുളള സെയില്‍സ് സെന്ററില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0484 2464941, 9495246121…
ദര്‍ഘാസ്സുകള്‍ ക്ഷണിക്കുന്നു
Published on :മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിനായി വെറ്റിറിനറി മരുന്നുകള്‍ 2023- 24 വര്‍ഷത്തില്‍ വിതരണം നടത്തുന്നതിന് മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസ്സുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസ്സുകള്‍ സൂപ്രണ്ട,് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം, കുടപ്പനക്കുന്ന,് തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതും ദര്‍ഘാസ്സിന് പുറത്ത് മരുന്നുകള്‍ വിതരണം നടത്തുന്നതിനുള്ള ദര്‍ഘാസ്സ് 2023-24 എന്ന് …
റബ്ബര്‍ബോര്‍ഡ് : സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
Published on :റബ്ബര്‍ബോര്‍ഡ് റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോഴ്‌സ് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ ഒക്ടോബര്‍ 04-ന് ആരംഭിക്കും. കോഴ്‌സ് ഫീസ് 21,000 രൂപ. ഈ കോഴ്‌സിലൂടെ റബ്ബര്‍ കോമ്പൗണ്ടിങ്, ഉത്പന്നനിര്‍മ്മാണം, അസംസ്‌കൃതവസ്തുക്കളുടെയും ഉത്പന്നങ്ങളുടെയും പരിശോധന, ലാറ്റക്‌സ് ടെക്‌നോളജി എന്നിവയിലെല്ലാം പ്രാവീണ്യം നേടാം. അക്കാദമിക/ വ്യവസായിക മേഖലകളില്‍ പുതിയ അവസരങ്ങള്‍ തേടുന്നതിനും …
കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.
Published on :വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 2016 മാര്‍ച്ച് 31 വരെയും എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. വ്യക്തിഗത അപേക്ഷകള്‍ സം സ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷനില്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കാം. കമ്മീഷനിലൂടെ കാര്‍ഷിക …