Friday, 17th May 2024

സംരക്ഷിത കൃഷിയ്ക്ക് ധനസഹായം നല്‍കുന്നു

Published on :

മിഷന്‍ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ വാര്‍ഷിക പദ്ധതി 2023-24
ല്‍ ഉള്‍പ്പെടുത്തി സംരക്ഷിത കൃഷിയ്ക്ക് ധനസഹായം നല്‍കുന്നു. താല്‍പര്യമുളളവര്‍ അടുത്തുളള കൃഷിഭവനുമായോ, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായോ 0471-2330856 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

കോഴികുഞ്ഞുങ്ങള്‍: ബുക്കിംഗ് ആരംഭിച്ചു

Published on :

തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ,അടുത്തമാസം വില്‍പനക്കുള്ള കോഴികുഞ്ഞുങ്ങള്‍ കുഞ്ഞ് ഒന്നിന് 160 രൂപ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9400483754…

ജൈവ വളങ്ങളും , ജൈവ കീടനാശിനികളും വില്‍പ്പനക്ക്

Published on :

കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജില്‍ അസോസ്‌പൈറില്ലം, അസറ്റോബാക്ടര്‍ റൈസോബിയം, മൈക്കോറൈസ, പി.എസ്.ബി തുടങ്ങിയ ജൈവ വളങ്ങളും ട്രൈക്കോഡര്‍മ സ്യൂഡോമോണാസ് തുടങ്ങിയ ജൈവ കീടനാശിനികളും വില്‍പ്പനക്ക് തയ്യാറാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍:0487 2438674…

വിടിഎഫ്-ന്റെ നാലാം പതിപ്പ് 2023 ഒക്ടോബറില്‍

Published on :

റബ്ബര്‍ബോര്‍ഡ് നടത്തുന്ന വെര്‍ച്വല്‍ ട്രേഡ് ഫെയറി (വിടിഎഫ്)-ന്റെ നാലാം പതിപ്പിന് 2023 ഒക്ടോബറില്‍ തുടക്കം കുറിക്കുന്നു. ഇന്ത്യന്‍ റബ്ബറുത്പന്നനിര്‍മ്മാതാക്കള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കുറഞ്ഞ ചെലവില്‍ പ്രദര്‍ശിപ്പിക്കുന്നതിനും ബ്രാന്‍ഡ് നിര്‍മ്മാണത്തിനുമുള്ള അവസരം റബ്ബര്‍ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന വെര്‍ച്വല്‍ ട്രേഡ് ഫെയര്‍ ഒരുക്കുന്നു. ആഭ്യന്തര-അന്തര്‍ദേശീയ വിപണികളില്‍ രാജ്യത്തെ റബ്ബറുത്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായാണ് …

തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ ഏകദിനപരിശീലനം

Published on :

തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ ഏകദിനപരിശീലനം 2023 സെപ്റ്റംബര്‍ 5-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടക്കും. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ക്ഷം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടുക.…

മൃഗസംരക്ഷണ നിര്‍ദ്ദേശം

Published on :

കറവപ്പശുക്കളില്‍ അകിടുവീക്കം
അതിമാരകമായചില ബാക്ടീരിയകളാണ് അകിടുവീക്ക രോഗത്തിന് കാരണം. വൃത്തിഹീനമായ തൊഴുത്തില്‍ നിന്നും, അണുക്കളുടെ വാഹകരായ ഈച്ച, കൊതുക്, കീടങ്ങള്‍ എന്നിവയില്‍ നിന്നും അകിടിലേക്ക് അണുബാധയുണ്ടാകുന്നു. അകിടിന്റെ ഒരുകാമ്പില്‍ നിന്നും മറ്റു കാമ്പുകളിലേക്കും ഒരു പശുവില്‍ നിന്നും മറ്റു പശുക്കളിലേക്കും രോഗം പടരാം.പാല്‍ സാധാരണ വെള്ള നിറം മാറി മഞ്ഞ നിറം കലര്‍ന്ന ദ്രാവകമായിമാറുന്നു. തീറ്റയെടുക്കാന്‍ …