സംസ്ഥാനത്ത് ഒരു വർഷം ശരാശരി 4 ലക്ഷത്തോളം കന്നുകുട്ടികള്‍ ജനിക്കുന്നതിൽ പകുതിയും പശുക്കുട്ടികളാണ് . ഇപ്രകാരം ജനിക്കുന്ന മുഴുവന്‍ പശുക്കുട്ടികള്‍ക്കും ശാസ്ത്രിയ പരിചരണം ലഭിക്കുന്നില്ല. അതിനാല്‍ പശുക്കുട്ടികളെ ദത്തെടുത്ത് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന-ഗാവര്‍ദ്ധിനി പദ്ധതികളുടെ കീഴില്‍ കാണ്ടു വരുന്നു. കന്നുകുട്ടിയുടെ വളർച്ച ലക്ഷ്യമാക്കി ശാസ്ത്രീയമായ തീറ്റയുടെ ആവശ്യകത ശാസ്ത്രീയമായി കണക്കാക്കി സബ്സിഡി നിരക്കില്‍ തീറ്റയും, ഇന്‍ഷ്വറന്‍സ് പരിരക്ഷയും ശാസ്ത്രീയ പരിപാലനവും ഉറപ്പാക്കുന്നു. കന്നുകാലികളുടെ ആദ്യപ്രസവത്തിന്റെ കാലദൈര്‍ഘ്യം കുറയ്ക്കുന്നതിനും, പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേളയും കുറയ്ക്കുന്നതിനും, മികച്ച ഉല്‍പ്പാദനശേഷിയുള്ള കന്നുകാലികളുടെ തലമുറയെ ഉരുത്തിരിച്ചെടുക്കുന്നതിനും ഈ പദ്ധതി സഹായകരമാണ്. ഒരു പശുകുട്ടിയ്ക്ക് 12500/- രൂപ വരെയാണ് പദ്ധതി പ്രകാരം ലഭിക്കുന്ന ധനസഹായം.
Sunday, 3rd December 2023
Leave a Reply