പശു തൊഴുത്തിന്റെ മേല്‍ക്കൂര സാമാന്യം ഉയരത്തില്‍ ആയിരിക്കണം. തൊഴുത്തില്‍ ധാരാളം വായു സഞ്ചാരമുണ്ടായിരിക്കണം. ഇടുങ്ങിയ, വായു സഞ്ചാരമില്ലാത്ത ഉയരംകുറഞ്ഞ കോണ്‍ക്രീറ്റ്, ഓട്, ഷീറ്റ് എന്നീ മേല്‍ക്കൂരകളോട് കൂടിയ തൊഴുത്തു/കൂട് മുഴുവന്‍ മറച്ച തൊഴുത്തുകള്‍ /കൂടുകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. തൊഴുത്തിന് ചുറ്റും തണല്‍ വൃക്ഷങ്ങളുണ്ടെങ്കില്‍ ചൂട് കുറക്കുന്നതിന് സഹായിക്കും. തൊഴുത്തുകളില്‍ ഫാന്‍ വച്ചുകൊടുക്കണം. സീലിംഗ് ഫാനുകളെക്കാള്‍ ഗുണം ചെയ്യുക ചുമരില്‍ പിടിപ്പിക്കാവുന്ന ഫാനുകളാണ്. ധാരാളം ശുദ്ധ ജലം എപ്പോഴും കുടിക്കാന്‍ ലഭ്യമാക്കണം. ശരീരഭാരത്തിന്റെ 60 ശതമാനത്തിലധികം ജലാംശമാണെന്നതും പാലില്‍ ജലാശം 80 ശതമാനത്തേക്കാള്‍ കൂടുതലാണെന്നതും മറക്കാതിരിക്കുക.എളുപ്പം ദഹിക്കുന്ന ഖരാഹാരത്തിന്റെ അളവു കൂട്ടുക. ഇതോടൊപ്പം സോഡിയം, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, കോപ്പര്‍ എന്നിവ അടങ്ങിയ ധാതുലവണ മിശ്രിതം കൂടി നല്‍കുക. ദിവസത്തില്‍ ചൂടുകൂടുതലുള്ള സമയങ്ങളില്‍ തീറ്റ കൊടുക്കുന്നത് ഒഴിവാക്കുക.പകല്‍ സമയങ്ങളില്‍, തൊഴുത്തിന് വെളിയിലാണെങ്കില്‍, മൃഗങ്ങളെ തണല്‍ മരങ്ങളുടെ ചുവട്ടില്‍ നിര്‍ത്തുക.
Saturday, 7th September 2024
Leave a Reply