Wednesday, 24th July 2024

മുഞ്ഞയുടെ സാന്നിദ്ധ്യം : കര്‍ഷകര്‍ ജാഗ്രത പാലിക്കുക

Published on :

കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നുണ്ട്. പുന്നപ്ര, അമ്പലപ്പുഴ സൗത്ത്, നെടുമുടി, ചമ്പക്കുളം, കൈനകരി, എടത്വാ, കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് കീടസാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയത്. ഇപ്പോഴത്തെ കാലാവസ്ഥ മുഞ്ഞയുടെ വംശവര്‍ദ്ധനവിന് അനുകൂലമായിരുന്നതിനാല്‍ കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തേണ്ടതും നെല്‍ച്ചെടിയുടെ ചുവട്ടില്‍ പരിശോധന നടത്തേണ്ടതുമാണ്. മുഞ്ഞയ്‌ക്കെതിരെ രാസകീടനാശിനി പ്രയോഗം

ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ വില്‍പ്പനയ്ക്ക്

Published on :

തെങ്ങിലെ കൂമ്പുചീയല്‍ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ള സ്‌റ്റേഷനുകള്‍ 8547675124 നമ്പറില്‍ ബന്ധപ്പെടുക. പാര്‍സല്‍ ആയും എത്തിച്ചു തരുന്നതാണ്.…

സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന പരിപാടി

Published on :

തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 18 മുതല്‍ 30 വരെയുളള 10 പ്രവൃത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ‘ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന പരിപാടി’ ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 16ന് വൈകുന്നേരം 5 മണിക്കു മുന്‍പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും …

രണ്ട് വര്‍ഷത്തെ കെ.ജി.സി.ഇ കോഴ്‌സിലേയ്ക്ക് അഡ്മിഷന്‍ തുടരുന്നു.

Published on :

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ (കെയ്‌കോ) കീഴില്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എ.ഐ.ടി.ഐ) സര്‍ക്കാര്‍ അംഗീകാരമുള്ള ഓപ്പറേഷന്‍ & മെയിന്റനന്‍സ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ മെഷീനറീസ് എന്ന രണ്ട് വര്‍ഷത്തെ കെ.ജി.സി.ഇ കോഴ്‌സിലേയ്ക്ക് അഡ്മിഷന്‍ തുടരുന്നു. ആധുനിക കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും, കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും, ആധുനിക കൃഷി …

അലങ്കാര മത്സ്യകൃഷി: പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘അലങ്കാര മത്സ്യകൃഷി’ എന്ന വിഷയത്തില്‍ 20.09.2023-ന് പരിശീലനം സംഘടിപ്പിക്കും. 550/- രൂപയാണ് ഫീസ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി 19.09.2023. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 0487 2370773…

ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്‌സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടണ്ടുള്ള പരിശീലനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടത്തും. …

ഔഷധസസ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും’ : സൗജന്യ ഏകദിന പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യ ഏകോപിത ഔഷധസസ്യ ഗവേഷണ കേന്ദ്രത്തില്‍ തൃശൂര്‍ ജില്ലയില്‍ അധിവസിക്കുന്ന പട്ടികവര്‍ക്ഷ വിഭാഗക്കാര്‍ക്ക് ‘ഔഷധസസ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും’ എന്ന വിഷയത്തില്‍ ഒരു സൗജന്യ ഏകദിന പരിശീലന പരിപാടി സെപ്തംബര്‍ അവസാനവാരം സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് പങ്കെടുക്കുവാന്‍ അവസരം. താത്പര്യമുള്ളവര്‍, രജിസ്റ്റര്‍ ചെയ്യുന്നതിനായി 18.9.2023 …