Saturday, 7th September 2024

കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് കുമ്പളയ്ക്കടുത്ത് നായിക്കാപ്പ് സ്ഥിതിചെയ്യുന്ന റീജിയണല്‍ ഡയറി ലാബ് കം ട്രെയിനിംഗ് സെന്ററില്‍ വെച്ച് ഡിസംബര്‍ 21, 22 തീയതികളിലായി (21.12.202, 22.12.2023) കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്ക് 2 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തിന് താത്പര്യമുള്ളവര്‍ 19.12.202 3ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിലോ റീജിയണല്‍ ഡയറി ലാബ് കം ട്രെയിനിംഗ് സെന്റെറിലോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡിന്‍്‌റെ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579, 04998 290626 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *