കൃഷിഭവനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് സംസ്ഥാനത്തെ കാര്‍ഷികരംഗത്തെ പറ്റി മനസ്സിലാക്കാനും ക്രോപ്പ് പ്ലാനിങ് ആന്‍ഡ് കള്‍ട്ടിവേഷന്‍, എക്‌സ്റ്റന്‍ഷന്‍, അഡ്മിനിസ്‌ട്രേഷന്‍, അനുബന്ധ മേഖലകള്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നേടാനും അവസരമൊരുക്കുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് ഇന്നുവരെ (സെപ്റ്റംബര്‍ 19) അപേക്ഷകള്‍ സമര്‍പ്പിക്കാം. ഓഫീസുമായി ബന്ധപ്പെട്ട ഫ്രണ്ട് ഓഫീസ് മാനേജമെന്റ്, ഡേറ്റ അപ്‌ഡേഷന്‍ /ഡേറ്റാ എന്‍ട്രി എന്നിവയെക്കുറിച്ചറിയാനും ഓഫീസുമായി ബന്ധപ്പെട്ട എക്‌സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാനും അവസരമുണ്ടാകും. യോഗ്യത – അഗ്രികള്‍ച്ചറില്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (വി എച്ച് എസ് ഇ) സര്‍ട്ടിഫിക്കറ്റ് നേടിയവരോ അഗ്രികള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിംഗ് ഡിപ്ലോമ ഉള്ളവരോ ആകണം. പ്രായം 01.08.2023 ന് 18 നും 41 നും ഇടയ്ക്ക്.www.keralaagriculture.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹോണറേറിയമായി പ്രതിമാസം 5000 രൂപ നല്‍കും. പരമാവധി 180 ദിവസമായിരിക്കും (6 മാസം) ഇന്റേണ്‍ഷിപ്പ്.
Sunday, 1st October 2023
Leave a Reply