സംസ്ഥാനത്ത് വളര്‍ത്തു നായ്ക്കള്‍ക്കും തെരുവ് നായ്ക്കള്‍ക്കും പേവിഷപ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന സമഗ്ര പേ വിഷ നിയന്ത്രണ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്നു. മിഷന്‍ റാബീസ് എന്ന മൃഗക്ഷേമ സംഘടനയുടെ സാങ്കേതിക സഹകരണവും പദ്ധതിക്ക് ഉണ്ടാകുന്നതാണ്. പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനുവേണ്ടി ആവശ്യമായ വാക്‌സിനേഷന്‍ സ്‌ക്വാഡുകള്‍ എല്ലാ ജില്ലകളിലും വകുപ്പ് രൂപീകരിച്ചിട്ടുണ്ട.് അംഗങ്ങള്‍ക്ക് ആരോഗ്യവകുപ്പില്‍ നിന്നും പേവിഷപ്രതിരോധ കുത്തിവെപ്പും ലഭ്യമാക്കിയിട്ടുണ്ട.് വളര്‍ത്തു നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പിന് ശേഷം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മൃഗാശുപത്രികളില്‍ നിന്നും ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നായ ഉടമസ്ഥര്‍ക്ക് അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ് ലഭിക്കുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രൂപീകരിച്ച പദ്ധതിയുടെ ഭാഗമായാണ് തെരുവുനായ്ക്കളില്‍ വാക്‌സിനേഷന്‍ നല്‍കുന്നത് തെരുവ് നായ്ക്കളില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനായി ആവശ്യമായ ഡോഗ് ക്യാച്ചര്‍ മാരെ കണ്ടെത്തി അവര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വഹിക്കുന്നതാണ്.
Sunday, 1st October 2023
Leave a Reply