Thursday, 30th May 2024

നാളികേര വികസന ബോര്‍ഡിന്റെയും കാസര്‍ഗോഡ് ഐസിഎആര്‍-സിപിസിആര്‍ഐയുടെയും സംയുക്താഭിമുഖ്യത്തില്‍ 25 ാമത് ലോക നാളികേര ദിനാഘോഷം ഇന്ന്് കാസര്‍ഗോഡ് സിപിസിആര്‍ഐയുടെ പി ജെ ഹാളില്‍ സംസ്ഥാന കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി കുമാരി. ശോഭ കരന്ദ്‌ലാജെ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ (ഐസിസി) സ്ഥാപക ദിനമായ സെപ്റ്റംബര്‍ 2, ഏഷ്യ പസഫിക് മേഖലയിലെ എല്ലാ നാളികേര ഉല്‍പാദക രാജ്യങ്ങളും വര്‍ഷം തോറും ലോക നാളികേര ദിനമായി ആചരിക്കുന്നു. ഇന്ത്യ ഐസിസിയുടെ സ്ഥാപക അംഗമാണ്. നാളികേരവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുവഴി ഐസിസി അംഗരാജ്യങ്ങളിലെ ചെറുകിട കര്‍ഷകരെയും നാളികേര വ്യവസായങ്ങളെയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ലോക നാളികേര ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. കേരള, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നാളികേര മേഖലയിലെ കര്‍ഷക കൂട്ടായ്മകളെ പ്രതിനിധീകരിച്ച് നാളികേര കര്‍ഷകര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി മികച്ച ലാഭത്തോടെ തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിസിനസ്സ് മീറ്റും കാസര്‍ഗോഡ് നടക്കും. സാങ്കേതിക സെഷനുകളും, കര്‍ഷക കൂട്ടായ്മകള്‍ നിര്‍ദ്ദേശിക്കുന്ന നാളികേര ബിസിനസ്സ് പ്ലാനുകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയും ഇതോടൊപ്പം ഉണ്ടായിരിക്കും. 25ലധികം സംരംഭകരുടെ സാങ്കേതികവിദ്യകളുടേയും ഉല്‍പ്പന്നങ്ങളുടേയും പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *