ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികള്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും 35% മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും 50% പഴം പച്ചക്കറി ഉന്തുവണ്ടികള്‍ക്ക് 15,000 രൂപയും 50% ധനസഹായം നല്‍കുന്നു. കൂടാതെ കുറഞ്ഞത് ഒരു ഹെക്ടര്‍ വരെ വിസ്തൃതിയുള്ള നഴ്‌സറികള്‍ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും 50% കൂണ്‍ കൃഷിക്ക് 8 ലക്ഷം രൂപയും 40% കൂണ്‍ വിത്ത്‌ല്പാദനത്തിന് 6 ലക്ഷം രൂപയും 40% ധനസഹായം നല്‍കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരളയുടെ ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍- കേരള, യൂണിവേഴ്‌സിറ്റി പി. ഒ തിരുവനന്തപുരം- 34 എന്ന വിലാസത്തിലോ 0471 2330856, 2330867, 9188954089 എന്നീ ഫോണ്‍ നമ്പരുകളിലോ, www.shm.kerala.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക.
Sunday, 1st October 2023
Leave a Reply