വയനാട് ജില്ലയിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്നു മുതല്‍ 25 വരെ (മാര്‍ച്ച് 21 മുതല്‍ 25 വരെ) പനമരം ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമായിരിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സേവനം ലഭ്യമാകുക. ആവശ്യമുളള കര്‍ഷകര്‍, ക്ഷീരസംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണമെന്ന് പളളിക്കുന്ന് മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9074520868, 9605520868 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Monday, 29th May 2023
Leave a Reply