കര്‍ഷകരുടെ വരുമാന വര്‍ദ്ധനവിന് മൂല്യവര്‍ദ്ധനവ് ഏറ്റവും മികച്ച ആശയമാണെന്നും അതുവഴി മെച്ചപ്പെട്ട വിപണി കണ്ടെത്താമെന്നും നിയമസഭാസ്പീക്കര്‍ എ എന്‍ ഷംസീര്‍. കൃഷി സംസ്‌കാരത്തിന്റെ ഭാഗമാണ്, അവഗണിക്കുവാന്‍ കഴിയാത്ത വിധം എല്ലാസംസ്‌കാരങ്ങളിലും ഇഴുകിച്ചേര്‍ന്ന മേഖലയാണ് കൃഷി. കൃഷി വകുപ്പ് പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച വൈഗ 2023 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍ ജനപങ്കാളിത്തം കൊണ്ടും നവീന ആശയങ്ങള്‍ കൊണ്ടും വൈഗ ആറാമത്തെ എഡിഷന്‍ വിജയമായി എന്നും, വൈഗ സമാപിക്കുകയല്ല വൈഗയുടെ ഭാഗമായി സംഘടിപ്പിച്ച കാര്‍ഷിക മൂല്യവര്‍ദ്ധന മേഖലയിലെ അനവധി ഇടപെടലുകളിലൂടെ തുടര്‍നടപടികളുമായി സജീവമാകുമെന്നും അധ്യക്ഷപ്രസംഗത്തില്‍ കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കേരള്‍ അഗ്രോ ബ്രാന്‍ഡില്‍ 65 കാര്‍ഷിക ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ എത്തിച്ചുവെന്നും, തുടര്‍ന്ന് കാര്‍ഷികോത്പാദനസംഘടനകള്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡ്‌ചെയ്ത് വിണിയില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധിത ശൃംഖലയുടെ വികസനം എന്ന ആശയം ആഗോള സാമ്പത്തിക സാഹചര്യത്തില്‍ സുപ്രധാനമായ ഒന്നാണെന്ന് അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജല്‍ഫിന സി അലൗ പറഞ്ഞു. വൈഗ പുത്തന്‍ ആശയങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് സമ്മാനിച്ചുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. മന്ത്രിമാരായ അഡ്വ. ജി ആര്‍ അനില്‍, ജെ.ചിഞ്ചുറാണി, അഹമ്മദ് ദേവര്‍കോവില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കേരഫെഡ് ചെയര്‍മാന്‍ വി ചാമുണ്ണി, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും വൈഗയില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കുമുമ സമ്മാനദാനം മന്ത്രിമാര്‍ നിര്‍വ്വഹിച്ചു. കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ബി അശോക് ഐ എ എസ്സ് സ്വാഗതവും കൃഷി അഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു.
Sunday, 10th December 2023
Leave a Reply