Tuesday, 19th March 2024

നെല്ല് സംഭരണം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 വരെ

Published on :

2022-23 സാമ്പത്തിക വര്‍ഷത്തില്‍ സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ രണ്ടാംവിള സീസണിലെ ഓണ്‍ലൈന്‍ കര്‍ഷക രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 വരെ ദീര്‍ഘിപ്പിച്ചു. താല്പര്യമുള്ളവര്‍ മാര്‍ച്ച് 15 നകം സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ ആയ www.supplycopaddy.in ല്‍ രജിസ്റ്റര്‍ചെയ്യേണ്ടതാണ്.…

കോഴി വളം കിലോയ്ക്ക് 3 രൂപ നിരക്കില്‍ വില്‍പനയ്ക്ക്

Published on :

കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴി വളം കിലോയ്ക്ക് 3 രൂപ നിരക്കില്‍ വില്‍പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0471-2730804 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

 …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

തെങ്ങിന്‍ തടങ്ങളില്‍ ഉണങ്ങിയ തെങ്ങോലകള്‍, തൊണ്ട്, വിള അവശിഷ്ടങ്ങള്‍ എന്നിവ പുതയിടുന്നതിനു ഉപയോഗിക്കാം. മണ്ണിലെ ജലം സംരക്ഷിക്കുന്നതിന് ഇത് ഉപകരിക്കും.
വേനല്‍ക്കാലത്ത് തെങ്ങില്‍ വെളളീച്ചയുടെ ശല്യം രൂക്ഷമാകാന്‍ സാധ്യതയുണ്ട.് ഓലകളുടെ അടിഭാഗത്താണ് വെള്ളീച്ചകള്‍ മുട്ടയിടുന്നത്. വെളളീച്ചയുടെ ശല്യം ഒഴിവാക്കുന്നതിന് 0.5 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാവുന്നതാണ്.

 …

തിരുവനന്തപുരം ജില്ലാ മൃഗക്ഷേമ അവാർഡ് വിതരണം നാളെ

Published on :

തിരുവനന്തപുരം ജില്ലയിലെ മൃഗക്ഷേമ രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കും സംഘടനകൾക്കുമുള്ള ജില്ലാ തല മൃഗക്ഷേമ അവാർഡ് വിതരണം നാളെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഡി. സുരേഷ്കുമാർ നിർവഹിക്കും. ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ച സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ, സംഗീത സുരേഷ് എന്നിവരെയാണ് ആദരിക്കുന്നത്.

തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ …

തിരുവനന്തപുരം ജില്ലാ കർഷക അവാർഡ് വിതരണം നാളെ മന്ത്രി. ജെ ചിഞ്ചുറാണി  നിർവഹിക്കും

Published on :

തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെച്ച പ്രവർത്തനങ്ങളിലേർപ്പെട്ട കർഷകരെ ആദരിക്കുന്നു. മികച്ച ക്ഷീര കർഷകൻ കെ. എൻ വിജയകുമാർ, മികച്ച സമ്മിശ്ര കർഷകൻ ആയി അജിത് കുമാർ എം. കെ എന്നിവരെയാണ് അവാർഡിനായി തിരഞ്ഞെടുത്തത് .

തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ …