Tuesday, 19th March 2024

കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നതിനായി അപേക്ഷിക്കാം.

Published on :

സംസ്ഥാനത്ത് കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉപജീവനം നടത്തുന്ന എല്ലാ കര്‍ഷകരുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി അപേക്ഷിക്കാം. 5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും വിസ്തീര്‍ണ്ണമുള്ള ഭൂമി കൈവശം വെച്ചിരിക്കുകയും, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ കൃഷി- കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന ഉപജീവനമാര്‍ഗം …

എന്‍.ഐ.ആര്‍.റ്റി. ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് 2023 മാര്‍ച്ച്്് 27 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കുന്ന കോഴ്‌സില്‍ പ്ലസ്ടുവിനോ ബിരുദത്തിനോ രസതന്ത്രം ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക് ചേരാം. താല്‍പര്യമുള്ളവര്‍ക്ക് https://bit.ly/3feCcVj എന്ന ലിങ്കില്‍ രജിസ്റ്റര്‍ …

മൃഗസംരക്ഷണം

Published on :

പശുവിന്റെ വയറ്റില്‍ ഉണ്ടാകുന്ന അമ്ലതയും ദഹനക്കേടും ഒരു വേനല്‍ക്കാല പ്രശ്‌നം ആയതിനാല്‍, അത് ഒഴിവാക്കുന്നതിനായി 30 ഗ്രാം സോഡാപൊടിയും ഒരു ടീസ്പൂണ്‍ യീസ്റ്റ് കുതിര്‍ത്തതും പശു തീറ്റയില്‍ ചേര്‍ത്ത് നല്‍കുക

 …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* വരണ്ട അന്തരീക്ഷസ്ഥിതി തുടരുന്നതിനാല്‍, നെല്ലിനെ കുമിള്‍ രോഗങ്ങളില്‍ നിന്നും പൊതുവായി സംരക്ഷിച്ച് പ്രതിരോധ ശേഷി കൂട്ടാന്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കാവുന്നതാണ്
* വരണ്ട അന്തരീക്ഷസ്ഥിതി തുടരുന്നതിനാല്‍, തെങ്ങുകള്‍ക്ക് ആവശ്യത്തിന് ജലസേചനം നല്‍കുക. തെങ്ങിന്‍ തടങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി പച്ചയോ ഉണങ്ങിയതോ ആയ ചകിരി ഇട്ടു …