Monday, 20th March 2023

മില്ലറ്റ് ഫെസ്റ്റിവല്‍

Published on :

അന്താരാഷ്ട്ര ചെറു ധാന്യ (മില്ലറ്റ് ) വര്‍ഷാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 13 മുതല്‍ 18 വരെ തിരുവനന്തപുരം, പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ ഗവേഷണ സ്ഥാപനമായ CSIR-NIISTല്‍ മില്ലറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഈ പരിപാടിയുടെ ഭാഗമായി മില്ലറ്റ് ഭക്ഷ്യോപന്നങ്ങളുടെ 60-ല്‍ പരം സ്റ്റാളുകളുടെ പ്രദര്‍ശനവും വില്പനയും ഒരുക്കിയിരിക്കുന്നു. ഈ അവസരത്തില്‍ മില്ലറ്റ് കൃഷി …

റബ്ബര്‍തൈകള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി

Published on :

റബ്ബര്‍ബോര്‍ഡ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് റബ്ബര്‍തൈകള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ ഐ.ആര്‍.എസും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ കൊച്ചി റീജിയണല്‍ മാനേജര്‍ കെ.പി. അലക്‌സാണ്ടറും ഒപ്പുവെച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ എന്‍.ഇ. മിത്ര പദ്ധതിയില്‍ ഉള്‍പെടുന്ന തോട്ടങ്ങള്‍ക്കും പരമ്പരാഗതമേഖലയിലെ തോട്ടങ്ങള്‍ക്കുമാണ് ഈ …

ചെറുധാന്യങ്ങള്‍ -കൃഷി സാധ്യതകളും മൂല്യവര്‍ധിത ഉത്പന്നങ്ങളും’ എന്ന വിഷയത്തില്‍ ഏകദിനശില്പശാല

Published on :

അന്താരാഷ്ട്ര ചെറുധാന്യവര്‍ഷാചരണത്തിന്റെ ഭാഗമായി പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രവും നബാര്‍ഡും സംയുക്തമായി ചെറുധാന്യങ്ങള്‍ -കൃഷി സാധ്യതകളും മൂല്യവര്‍ധിത ഉത്പന്നങ്ങളും’ എന്ന വിഷയത്തില്‍ ഏകദിനശില്പശാല സംഘടിപ്പിക്കുന്നു. പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വെച്ചുനടക്കുന്ന പരിപാടിയില്‍ ചെറുധാന്യ കൃഷിരീതികള്‍, മൂല്യവര്‍ധിതഉത്പന്നങ്ങള്‍ എന്നീവിഷയങ്ങളെ ആസ്പദമാക്കി കര്‍ഷക സെമിനാറും, കാര്‍ഷിക പ്രദര്‍ശനവും, വിവിധ ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള വിഭവങ്ങളുടെ പാചക മത്സരവും സംഘടിപ്പിക്കുന്നു. 2023 മാര്‍ച്ച് 18 …

ചേന വിത്ത് വില്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജ് വെള്ളാനിക്കരയിലെ പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ ഗജേന്ദ്ര ഇനത്തില്‍പ്പെട്ട ചേന വിത്ത് വില്പനയ്ക്ക് ലഭ്യമാണ്. വില കിലോയ്ക്ക് 50 രൂപ കൂടുതല്‍ വിവരങ്ങള്‍ക്ക് 9188248481 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

കൃത്യതാകൃഷിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.

Published on :

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള 2022 – 23 സാമ്പത്തിക വര്‍ഷം രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ വാഴ, പച്ചക്കറി എന്നിവയ്ക്കായി തുറസായ സ്ഥലത്ത് കൃത്യതാകൃഷിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട,് മലപ്പുറം, കോഴിക്കോട,് കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുള്ളി നന സൗകര്യത്തോടു …

കാര്‍ഷിക വായ്പകള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യം: ജൂണ്‍ 30 വരെ അപേക്ഷിക്കാം

Published on :

കേരള സംസ്ഥാന കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷിക വായ്പകള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യത്തിനായി കര്‍ഷകര്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാവുന്നതാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷികവായ്പകള്‍ക്കു നല്‍കിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് 2016 മാര്‍ച്ച് 31 …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

കുരുമുളക് നഴ്‌സറി തയ്യാറാക്കുന്നതിന് ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ ചെന്തലകള്‍ മുറിച്ചെടുത്ത് നടാം. ഇതിനായി, മണ്ണ്, മണല്‍, കാലിവളം എന്നിവ 1:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് പൊളിത്തീന്‍ കൂടുകള്‍ നിറയ്ക്കാം. 18 ഃ 12 സെന്റിമീറ്റര്‍ വലുപ്പമുള്ള കവറുകളില്‍ 15-20 തുളകള്‍ ഇട്ടുകൊടുക്കുക. ചെന്തലകളുടെ അഗ്രഭാഗത്തു നിന്നും കടഭാഗത്തു നിന്നും കുറച്ച് ഭാഗം മുറിച്ചുമാറ്റി 2 മുട്ടുകളുള്ള കഷണങ്ങളാക്കാം.. …